കെ.വി.സദാനന്ദൻ ശ്രീനാരായണ ഭക്തപരിപാലന യോഗം പ്രസിഡന്റ്

Friday 10 February 2023 1:53 AM IST

തൃശൂർ : കൂർക്കഞ്ചേരി ശ്രീനാരായണ ഭക്തപരിപാലന യോഗം പ്രസിഡന്റായി കെ.വി.സദാനന്ദനെ തെരഞ്ഞെടുത്തു. പ്രസിഡന്റ് സദാനന്ദൻ വാഴപ്പുള്ളി രാജിവെച്ചതിനെ തുടർന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. ഭരണ സമിതി അംഗം കെ.കെ.പ്രകാശൻ കൂട്ടാലയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സദാനന്ദൻ വാഴപ്പുള്ളിയെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു.

സെക്രട്ടറി കെ.കെ.മുകുന്ദൻ, ജോയിന്റ് സെക്രട്ടറി കെ.ആർ.മോഹനൻ, ട്രഷറർ പ്രസാദ് പരാരത്ത്, ഭരണ സമിതി അംഗങ്ങളായ വിനേഷ് തയ്യിൽ, കെ.കെ.ജയൻ കൂനംപാടൻ, ഉന്മേഷ് പാറയിൽ, പി.ബി.അനൂപ് കുമാർ, സുനിൽ കുമാർ പയ്യപ്പാടൻ, കെ.പി.പ്രസന്നൻ, സന്തോഷ് കിളവൻ പറമ്പിൽ, ടി.ആർ.രഞ്ചു എന്നിവർ പങ്കെടുത്തു.