രക്ഷിതാക്കളുടെ സെക്രട്ടേറിയേറ്റ് മാർച്ച്

Friday 10 February 2023 2:03 AM IST

തൃശൂർ: ബൗദ്ധിക പരിമിതികളുള്ള കുട്ടികൾക്ക് ക്ഷേമപെൻഷൻ, വിദ്യാഭ്യാസം, ബത്ത എന്നിവ നിഷേധിക്കുന്നതായി ആരോപിച്ച് കുട്ടികളുടെ രക്ഷിതാക്കൾ രംഗത്ത്. സർക്കാറിന്റെ ഈ നടപടിയിൽ പ്രതിഷേധിച്ച് ഈ മാസം 16ന് രാവിലെ 11ന് സെക്രട്ടറിയേറ്റിന് മുന്നിൽ ധർണ നടത്തുമെന്ന് പരിവാർ കേരള ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

18 വയസ് വരെ താത്കാലിക ഭിന്നശേഷി മെഡിക്കൽ സർട്ടിഫിക്കറ്റ് മാത്രമാണ് നൽകുന്നത്. താത്കാലികമെന്ന് രേഖപ്പെടുത്തിയെന്നതിന്റെ പേരിൽ പെൻഷൻ നിഷേധിക്കുകയാണ്. കുടുംബത്തിലേതെങ്കിലും അംഗത്തിന് പ്രതിദിനം 300 രൂപ വരുമാനമുണ്ടെങ്കിൽ പെൻഷൻ അടക്കമുള്ള ആനുകൂല്യം തടയുകയാണ്. ബൗദ്ധിക പരിമിതിയുള്ള വ്യക്തിയെ പരിപാലിക്കുന്നയാൾക്ക് ആശ്വാസ കിരണം പദ്ധതിയനുസരിച്ചുള്ള 600 രൂപയുടെ ബത്ത വർഷങ്ങളായി നിറുത്തിയിരിക്കുകയാണ്. വാർത്താസമ്മേളനത്തിൽ എ.സന്തോഷ്, പി.ഡി ഫ്രാൻസിസ്, ആർ.വിശ്വനാഥൻ, വിൻസന്റ് എന്നിവർ സംബന്ധിച്ചു.