നികുതി കൊള്ളയ്ക്കെതിരെ യു.ഡി.എഫ് രാപ്പകൽസമരം

Friday 10 February 2023 2:06 AM IST

തൃശൂർ : കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകളുടെ നികുതി കൊള്ളയ്‌ക്കെതിരെ 13,14 ദിവസങ്ങളിൽ തൃശൂർ മിനർവ കോർണറിൽ രാപ്പകൽ സമരം നടത്താൻ യു.ഡി.എഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ ചെയർമാൻ എം.പി.വിൻസെന്റ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ കൺവീനർ കെ.ആർ ഗിരിജൻ, പി.എ മാധവൻ, തോമസ് ഉണ്ണിയാടൻ, ജോസഫ് ചാലിശ്ശേരി, ഒ.അബ്ദുൾ റഹ്മാൻകുട്ടി, ഷാജി കോടങ്കണ്ടത്ത്, സുനിൽ അന്തിക്കാട്, സി.സി.ശ്രീകുമാർ, കെ.കെ.ബാബു, എൻ.കെ.സുധീർ, ഐ.പി.പോൾ, കെ.എച്ച്.ഉസ്മാൻഖാൻ, എം.കെ.അബ്ദുൾ സലാം, ഘടകക്ഷി നേതാക്കളായ സി.വി.കുര്യാക്കോസ്, പി.എം ഏലിയാസ്, എം.പി.ജോബി, എസ്.എ.സിദ്ധിഖ്, ലോനപ്പൻ ചക്കച്ചാംപറമ്പിൽ, മനോജ് ചിറ്റിലപ്പിള്ളി, കെ.സി.കാർത്തികേയൻ, കെ.എൻ.പുഷ്പാംഗദൻ

തുടങ്ങിയവർ പ്രസംഗിച്ചു.