തൊഴിൽ കാർഡ് നൽകേണ്ട ഭിന്നശേഷിക്കാരെ കണ്ടെത്താൻ പഞ്ചായത്ത് തല കാമ്പയിൻ
Friday 10 February 2023 2:22 AM IST
തൃശൂർ : പ്രത്യേക പരിഗണന ആവശ്യമായ വിഭാഗങ്ങളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന സസ്‌നേഹം തൃശൂർ പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാർക്ക് തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ കാർഡ് വിതരണം ചെയ്യുന്നതിന്റെ പുരോഗതി കളക്ടർ ഹരിത വി.കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. ഭിന്നശേഷിക്കാരായ 682 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അവരിൽ 243 പേരാണ് സജീവമായി തൊഴിൽ രംഗത്തുള്ളത്. തൊഴിൽ കാർഡ് ലഭിച്ചവരിൽ തൊഴിലിൽ ഇറങ്ങാത്ത ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ കൂടുതൽ തൊഴിൽ കണ്ടെത്തി നൽകാനും കളക്ടർ നിർദ്ദേശം നൽകി. ജില്ലാ വികസന കമ്മിഷണർ ശിഖ സുരേന്ദ്രൻ, ജില്ലാ ഐ.ടി പ്രൊഫഷണൽ സി.രോഹിത്, ജില്ലാ സാമൂഹ്യ നീതി ഓഫീസ് സൂപ്രണ്ട് സിനോ സേവി, പ്രേമൻ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ എം.എച്ച് ഡെസ്‌നി തുടങ്ങിയവർ പങ്കെടുത്തു.