ഇന്ത്യയുടേത് അസാധാരണ വളർച്ച, പ്രധാന പങ്കാളിയാകാൻ ആഗ്രഹം: പെന്റഗൺ

Friday 10 February 2023 6:22 AM IST

വാഷിംഗ്ടൺ : സുരക്ഷാ പങ്കാളി എന്നത് കൂടാതെ ഇന്ത്യയുടെ അസാധാരണ വളർച്ചാ കഥയിലെ ' പ്രധാന പങ്കാളി " ആകാനും യു.എസ് ആഗ്രഹിക്കുന്നതായി പെന്റഗൺ. വളർന്നുവരുന്ന സാങ്കേതികവിദ്യയിലെ ഇന്ത്യ - യു.എസ് പങ്കാളിത്തത്തെ പറ്റിയുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അമേരിക്കൻ പ്രതിരോധ വിഭാഗമായ പെന്റഗണിന്റെ പ്രസ് സെക്രട്ടറി ബ്രിഗേഡിയർ ജനറൽ പാട്രിക് റൈഡർ. ഇരുരാജ്യങ്ങളും തമ്മിലെ സഹകരണങ്ങൾക്കായി മറ്റ് യു.എസ് ഏജൻസികളുമായും പങ്കാളികളുമായും ചേർന്ന് പ്രവർത്തിക്കുന്നതിൽ തങ്ങൾ ആവേശഭരിതരാണെന്നും റൈഡർ പറഞ്ഞു.

Advertisement
Advertisement