വേലൻ മഹാജനസഭ സംസ്ഥാന സമ്മേളനം
Saturday 11 February 2023 12:27 AM IST
വൈക്കം: കേരള വേലൻ മഹാജനസഭ 60-ാം സംസ്ഥാന വാർഷിക സമ്മേളനം നാളെ അഡ്വ. എം.കെ. സത്യവാൻ നഗറിൽ (ഗൗരീശങ്കരം ഓഡിറ്റോറിയം) നടക്കും. രാവിലെ 9ന് സംസ്ഥാന രക്ഷാധികാരി ഡി.എസ്. പ്രസാദ് പതാക ഉയർത്തും. 10ന് പ്രതിനിധി സമ്മേളനം സംസ്ഥാന പട്ടികജാതി പട്ടിക ഗോത്ര വർഗ കമ്മീഷൻ ചെയർമാൻ ബി.എസ്. മാവോജി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ.ഇ. മണിയൻ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി കെ.എം. സജീവൻ സ്വാഗതവും വേലൻ മഹിളാ മഹാജനസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. ആശാമോൾ നന്ദിയും പറയും. രണ്ടിന് പൊതുസമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. കെ.ഇ. മണിയൻ അദ്ധ്യക്ഷത വഹിക്കും. സി.കെ. ആശ എം.എൽ.എ പുരസ്‌കാരദാനം നടത്തും. നഗരസഭ ചെയർപേഴ്സൺ രാധിക ശ്യാം പ്രസംഗിക്കും. കെ.എം. സജീവൻ സ്വാഗതവും എസ്.എസ്. രാധാകൃഷ്ണൻ നന്ദിയും പറയും.