തോട്ടകം ബാങ്കിലേക്ക് കോൺഗ്രസ് മാർച്ച്

Saturday 11 February 2023 12:32 AM IST

വൈക്കം: ജപ്തിയെ തുടർന്ന് തോട്ടകം വാക്കേത്തറ സ്വദേശി കാർത്തികേയൻ ആത്മഹത്യ ചെയ്തത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് തലയാഴം മണ്ഡലം കോൺഗ്രസ് കമ്മി​റ്റിയുടെ നേതൃത്വത്തിൽ തോട്ടകം സർവീസ് സഹകരണ ബാങ്കിലേക്ക് മാർച്ച് നടത്തി. വിയ​റ്റ്‌നാം ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് ബാങ്കിന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജി. രാജീവ് അദ്ധ്യക്ഷത വഹിച്ചു. അബ്ദുൾ സലാം റാവുത്തർ, അഡ്വ. എ. സനീഷ്‌കുമാർ, എം.കെ. ഷിബു, ബി.എൽ. സെബാസ്റ്റ്യൻ, വിവേക് പ്ലാത്താനത്ത്, കെ.കെ. ഷാജി, ജെൽജി വർഗ്ഗീസ്, ഇടവട്ടം ജയകുമാർ, സിനി സലിം, എം.ടി. അനിൽകുമാർ, വൈക്കം ജയൻ, ഇ.വി. അജയകുമാർ, ഭൈമി വിജയൻ, ജെൽസി സോണി, ഷീജ ഹരിദാസ്, കൊച്ചുറാണി തുടങ്ങിയവർ സംസാരിച്ചു.