ബല്ലേ ബല്ലേ അക്ഷയ് കുമാറിനൊപ്പം ചുവടുവച്ച് മോഹൻലാലും പൃഥ്വിരാജും
ബോളിവുഡ് താരം അക്ഷയ് കുമാറിനൊപ്പം ഭാംഗ്ര ഡാൻസിന് ചുവടുവയ്ക്കുന്ന മോഹൻലാലിന്റെ വീഡിയോ ശ്രദ്ധ നേടുന്നു. അക്ഷയ് കുമാറാണ് വീഡിയോ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത്. നിങ്ങളോടൊപ്പമുള്ള ഇൗ നൃത്തം ഞാൻ എന്നെന്നും ഒാർക്കും മോഹൻലാൽ സർ. തികച്ചും അവിസ്മരണീയമായ നിമിഷം എന്നാണ് മോഹൻലാലിനൊപ്പമുള്ള നിമിഷങ്ങളെ അക്ഷയ് കുമാർ വിശേഷിപ്പിക്കുന്നത്. ആസ്വദിച്ച് ഇരുവരും നൃത്തം ചെയ്യുന്ന വീഡിയോ ആരാധകരുടെ മനം കവരുന്നു. ഏഷ്യാനെറ്റ് ഡയറക്ടർ കെ. മാധവന്റെ മകന്റെ വിവാഹ ചടങ്ങിനിടെ പകർത്തിയതാണ് വീഡിയോ. രാജസ്ഥാനിൽ വച്ചായിരുന്നു വിവാഹാഘോഷം. അക്ഷയ് കുമാറിനൊപ്പം നൃത്ത ചുവടുവയ്ക്കുന്ന പൃഥ്വിരാജിനെയും വീഡിയോയിൽ കാണാം. കമൽഹാസൻ, ആമിർഖാൻ,കരൺ ജോഹർ , വ്യവസായ പ്രമുഖർ എം.എ. യൂസഫി എന്നിവരും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. അതേസമസയം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണ തിരക്കിലാണ് മോഹൻലാൽ.