സുരേഷ് ഗോപിയും ബിജു മേനോനും വീണ്ടും

Saturday 11 February 2023 12:25 AM IST

ലീഡ് : നവാഗതനായ അരുൺ സംവിധാനം ചെയ്യുന്ന ചിത്രം ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്നു

സു​രേ​ഷ് ​ഗോ​പി​യും​ ​ബി​ജു​മേ​നോ​നും​ ​ഇ​ട​വേ​ള​യ്ക്കു​ശേ​ഷം​ ​വീ​ണ്ടും​ ​ഒ​രു​മി​ക്കു​ന്നു.​ ​ന​വാ​ഗ​ത​നാ​യ​ ​അ​രു​ൺ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​ഏ​പ്രി​ലി​ൽ​ ​ആ​രം​ഭി​ക്കും.​ ​മാ​ജി​ക് ​ഫ്രെ​യിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ലി​സ്റ്റി​ൻ​ ​സ്റ്റീ​ഫ​ൻ​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​പ്ര​വീ​ൺ​ ​നാ​രാ​യ​ണ​ൻ​ ​ക​ഥ​ ​എ​ഴു​തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​എ​സ്.​ജെ.​കെ​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​സു​രേ​ഷ് ​ഗോ​പി​ ​ഇ​നി​ ​അ​രു​ണി​ന്റെ​ ​ചി​ത്ര​ത്തി​ലാ​ണ് ​അ​ഭി​ന​യി​ക്കു​ന്ന​ത്.​ ​എ​സ്.​ജെ.​കെ​യിൽ സു​രേ​ഷ് ​ഗോ​പി​യോ​ടൊ​പ്പം​ ​ഇ​ള​യ​ ​മ​ക​ൻ​ ​മാ​ധ​വ് ​സു​രേ​ഷും​ ​അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.​ ​മാ​ധ​വ് ​സു​രേ​ഷി​ന്റെ​ ​ച​ല​ച്ചി​ത്ര​ ​അ​ര​ങ്ങേ​റ്റം​ ​കൂ​ടി​യാ​ണ്.​ ​സു​രേ​ഷ് ​ഗോ​പി​ ​ഇ​ട​വേ​ള​യ്ക്കു​ശേ​ഷം​ ​വ​ക്കീ​ൽ​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു​ ​എ​ന്ന​ ​പ്ര​ത്യേ​ക​ത​ ​കൂ​ടി​യാ​ണ്.​ ​കോ​ർ​ട്ട് ​റൂം​ ​ഡ്രാ​മ​യാ​യി​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ശ്രു​തി​ ​രാ​മ​ച​ന്ദ്ര​ൻ,​ ​അ​സ്ക​ർ​ ​അ​ലി,​ ​ബൈ​ജു​ ​സ​ന്തോ​ഷ് ​എ​ന്നി​വ​രാ​ണ് ​മ​റ്റു​താ​ര​ങ്ങ​ൾ.​ ​കോ​സ്‌​മോ​സ് ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​അ​തേ​സ​മ​യം​ ​അ​രു​ണി​ന്റെ​ ​ചി​ത്ര​ത്തി​ന് ​ശേ​ഷം​ ​സു​രേ​ഷ് ​ഗോ​പി​ ​ചി​ന്താ​മ​ണി​ ​കൊ​ല​ക്കേ​സി​ന്റെ​ ​ര​ണ്ടാം​ ​ഭാ​ഗ​ത്തി​ൽ​ ​അ​ഭി​ന​യി​ക്കാ​നാ​ണ് ​ഒ​രു​ങ്ങു​ന്ന​ത്.​ ​ചി​ത്ര​ത്തി​ന്റെ​ ​തി​ര​ക്ക​ഥാ​ര​ച​ന​ ​എ.​കെ.​ ​സാ​ജ​ൻ​ ​പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.​ ​അ​ഡ്വ.​ ​ലാ​ൽ​കൃ​ഷ്ണ​ ​വി​രാ​ടി​യാ​ർ​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​മാ​യി​ ​സു​രേ​ഷ് ​ഗോ​പി​ ​വീ​ണ്ടും​ ​എ​ത്തു​ന്ന​തി​ന്റെ​ ​ആ​വേ​ശ​ത്തി​ലാ​ണ് ​ആ​രാ​ധ​ക​ർ.