പി.കെ. റോസിക്ക് ഗൂഗിളിന്റെ ആദരം

Saturday 11 February 2023 12:26 AM IST

മ​ല​യാ​ള​ത്തി​ലെ​ ​ആ​ദ്യ​ ​സി​നി​മ​യാ​യ​ ​ വി​ഗ​ത​കു​മാ​ര​നി​ലെ​ ​നാ​യി​ക​ ​പി.​കെ.​ ​റോ​സി​ക്ക് ​ആ​ദ​ര​മാ​യി​ ​പ്ര​ത്യേ​ക​ ​ഡൂ​ഡി​ൽ​ ​പു​റ​ത്തി​റ​ക്കി​ ​ഗൂ​ഗി​ൾ​ .​ ​പി.​കെ.​ ​റോ​സി​യു​ടെ​ 120​-ാം​ ​ജ​ന്മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ​ആ​ദ​രം.​ 1903​ ​ഫെ​ബ്രു​വ​രി​ 10​ന് ​തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ​റോ​സി​ ​ജ​നി​ച്ച​ത്.​ ​ജെ.​സി.​ ​ഡാ​നി​യേ​ൽ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​വി​ഗ​ത​കു​മാ​ര​നി​ൽ​ ​സ​രോ​ജം​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​പി.​കെ.​ ​റോ​സി​ ​അ​വ​ത​രി​പ്പി​ച്ച​ത്.​ 1928​ ​ന​വം​ബ​ർ​ ​ഏ​ഴി​നാ​യി​രു​ന്നു​ ​തി​രു​വ​ന​ന്ത​പു​രം​ ​ക്യാ​പ്പി​റ്റോ​ൾ​ ​തി​യേ​റ്റ​റി​ൽ​ ​വി​ഗ​ത​കു​മാ​ര​ന്റെ​ ​ആ​ദ്യ​ ​പ്ര​ദ​ർ​ശ​നം.​ ​മ​ല​യാ​ള​ ​സി​നി​മ​യു​ടെ​ ​ചി​ത്ര​ത്തി​ലെ​ ​ആ​ദ്യ​ ​സി​നി​മ​യെ​ന്നു​ ​മാ​ത്ര​മ​ല്ല,​ ​ജാ​തി​ചി​ന്ത​യും​ ​സാ​മൂ​ഹി​ക​ ​ഉ​ച്ച​നീ​ച​ത്വ​ങ്ങ​ളും​ ​കാ​ര​ണം​ ​വേ​ട്ട​യാ​ട​പ്പെ​ട്ട​ ​മ​ല​യാ​ള​ത്തി​ലെ​ ​ആ​ദ്യ​ ​നാ​യി​ക​യു​ടെ​ ​അ​വ​സ്ഥ​യെ​ ​അ​നു​സ്മ​രി​പ്പി​ക്കു​ന്ന​തു കൂ​ടി​യാ​ണ് ​വി​ഗ​ത​കു​മാ​ര​ൻ.​ ​മ​ല​യാ​ള​ ​സി​നി​മ​ ​ച​രി​ത്ര​ത്തി​ലെ​ ​ആ​ദ്യ​ ​നാ​യി​ക​യാ​യ​ ​ദ​ലി​ത് ​ക്രി​സ്ത്യ​ൻ​ ​വ​നി​ത​കൂ​ടി​യാ​ണ് ​റോ​സി.വി​ഗ​ത​കു​മാ​ര​ന്റെ​ ​ര​ച​ന,​ ​സം​വി​ധാ​നം,​ ​നി​ർ​മ്മാ​ണം​ ​എ​ന്നി​വ​ ​നി​ർ​വ​ഹി​ച്ച​തും​ ​ചി​ത്ര​ത്തി​ലെ​ ​നാ​യ​ക​വേ​ഷ​ത്തി​ൽ​ ​അ​ഭി​ന​യി​ച്ച​തും​ ​ജെ.​സി.​ ​ഡാ​നി​യേ​ൽ​ ​ആ​ണ്.