നാഗചൈതന്യയോട് ക്രഷ്, ദിവ്യൻഷ

Saturday 11 February 2023 12:28 AM IST

നാ​ഗ​ചൈ​ത​ന്യ​യോ​ട് ​പ്ര​ണ​യം​ ​തു​റ​ന്നു​പ​റ​ഞ്ഞ് ​തെ​ലു​ങ്ക് ​ന​ടി​ ​ദി​വ്യ​ൻ​ഷ​ ​കൗ​ശി​ക്.​ ​നാ​ഗ​ചൈ​ത​ന്യ​യു​ടെ​ ​നാ​യി​ക​യാ​യി​ ​മ​ജി​ലി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ദി​വ്യ​ൻ​ഷ​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.​ ​ഇ​രു​വ​രും​ ​പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് ​റി​പ്പോ​ർ​ട്ടു​ക​ൾ​ക്കും​ ​പി​ന്നാ​ലെ​യാ​ണ് ​ദി​വ്യ​ൻ​ഷ​യു​ടെ​ ​വെ​ളി​പ്പെ​ടു​ത്ത​ൽ.​ ​നാ​ഗ​ചൈ​ത​ന്യ​ ​വ​ള​രെ​ ​സു​ന്ദ​ര​നാ​ണ്.​ ​ന​ല്ല​ ​മ​ന​സി​ന് ​ഉ​ട​മ​യാ​ണ്.​ ​എ​നി​ക്ക് ​ക്ര​ഷ് ​തോ​ന്നു​ന്നു​വെ​ന്ന​ത് ​സ​ത്യ​മാ​ണ്.​ ​ദി​വ്യ​ൻ​ഷ​യു​ടെ​ ​വാ​ക്കു​ക​ൾ.​ ​എ​ന്നാ​ൽ​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​നാ​ഗ​ചൈ​ത​ന്യ​ ​ഇ​തേ​വ​രെ​ ​പ്രതികരിച്ചിട്ടില്ല.​ ​സാ​മ​ന്ത​യു​മാ​യു​ള്ള​ ​വി​വാ​ഹ​മോ​ച​ന​ത്തി​നു​ശേ​ഷം​ ​ക​രി​യ​റി​ലും​ ​നാ​ഗ​ചൈ​ത​ന്യ​യ്ക്ക് ​തി​രി​ച്ച​ടി​ക​ളാ​ണ്.​ ​ക​ഴി​ഞ്ഞ​വ​ർ​ഷം​ ​പു​റ​ത്തി​റ​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ൾ​ ​ബോ​ക്സ് ​ഒാ​ഫീ​സി​ൽ​ ​പ്ര​തീ​ക്ഷി​ച്ച​ ​വി​ജ​യം​ ​നേ​ടാ​ൻ​ ​ക​ഴി​ഞ്ഞി​ല്ല.​ ​പു​തി​യ​ ​ചി​ത്ര​മാ​യ​ ​ക​സ്റ്റ​ഡി​ ​നേ​ട്ടം​ ​ഉ​ണ്ടാ​ക്കു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യി​ലാ​ണ് ​ആ​രാ​ധ​ക​ർ.​ ​ശോ​ഭി​ത​ ​ധു​ലി​പാ​ല​യും​ ​നാ​ഗ​ചൈ​ത​ന്യ​യും​ ​ത​മ്മി​ൽ​ ​പ്ര​ണ​യ​മാ​ണെ​ന്നും​ ​ഗോ​സി​പ്പു​ക​ൾ​ ​വ​ന്നി​രു​ന്നു.​ ​ഇ​രു​വ​രും​ ​ഒ​രു​മി​ച്ചു​ള്ള​ ​ചി​ത്ര​ങ്ങ​ളും​ ​വ​ന്നി​രു​ന്നു.​ ​ നാ​ഗ​ചൈ​ത​ന്യ​യു​മാ​യി സൗ​ഹൃ​ദം​ ​മാ​ത്ര​മാ​ണെ​ന്ന് ശോ​ഭി​ത​ ​വെ​ളി​പ്പെ​ടു​ത്തി​ ​രം​ഗ​ത്തു​ ​വ​രി​ക​യും​ ​ചെ​യ്തു.​ ​അ​തേ​സ​മ​യം​ ​നാ​ഗ​ചൈ​ത​ന്യ​ ​ര​ണ്ടാം​വി​വാ​ഹ​ത്തി​ന് ​ഒ​രു​ങ്ങു​ക​യാ​ണെ​ന്ന് ​റി​പ്പോ​ർ​ട്ടു​ണ്ട്.​ ​എ​ന്നാ​ൽ​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​അ​ക്കി​നേ​നി​ ​കു​ടും​ബം​ ​ഇ​തു​വ​രെ​ ​പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.