ഉണ്ണി മുകുന്ദന്റെ ഗന്ധർവ്വ ജൂനിയർ ആരംഭിച്ചു

Saturday 11 February 2023 12:29 AM IST

ബഡ്ജറ്റ് 40 കോടി

ഉ​ണ്ണി​ ​മു​കു​ന്ദ​നെ​ ​നാ​യ​ക​നാ​ക്കി​ ​ന​വാ​ഗ​ത​നാ​യ​ ​വി​ഷ്ണു​ ​അ​ര​വി​ന്ദ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഗ​ന്ധ​ർ​വ്വ​ ​ജൂ​നി​യ​ർ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന് ​കൊ​ച്ചി​യി​ൽ​ ​പൂ​ജ​യോ​ടെ​ ​തു​ട​ക്കം.​ ​മി​ന്ന​ൽ​ ​മു​ര​ളി​ക്കു​ശേ​ഷം​ ​മ​ല​യാ​ള​ത്തി​ലേ​ക്ക് ​വ​രു​ന്ന​ ​സൂ​പ്പ​ർ​ ​ഹീ​റോ​ ​ചി​ത്ര​ത്തി​ന് 40​ ​കോ​ടി​യാ​ണ് ​ബ​ഡ്ജ​റ്റ്.​ ​ഒ​രു​ ​ഗ​ന്ധ​ർ​വ്വ​ന്റെ​ ​ഭൂ​മി​യി​ലേ​ക്കു​ള്ള​ ​അ​പ്ര​തീ​ക്ഷി​ത​ ​വ​ര​വ് ​ഉ​പ​കാ​ര​വും​ ​ഉ​പ​ദ്ര​വ​വും​ ​ആ​കു​ന്ന​ത് ​ന​ർ​മ്മ​ ​നി​മി​ഷ​ങ്ങ​ളി​ലൂ​ടെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​ ​പാൻ ഇന്ത്യൻ ചിത്രമായാണ് ഒരുങ്ങുന്നത്. ​സെ​ക്ക​ൻ​ഡ് ​ഷോ,​ ​ക​ൽ​ക്കി​ ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​സ​ഹ​സം​വി​ധാ​യ​ക​നാ​യി​രു​ന്നു​ ​വി​ഷ്ണു​ ​അ​ര​വി​ന്ദ് .​ ​ക​ൽ​ക്കി​ശേ​ഷം​ ​പ്ര​വീ​ൺ​ ​പ്ര​ഭാ​റാ​മും​ ​സു​ജി​ൻ​ ​സു​ജാ​ത​നും​ ​ചേ​ർ​ന്നാ​ണ് ​ര​ച​ന.​ ​ ഛാ​യാ​ഗ്ര​ഹ​ണം​ ​ച​ന്ദ്രു​ ​സെ​ൽ​വ​രാ​ജ്.​ ​സം​ഗീ​തം​ ​ജേ​ക്സ് ​ബി​ജോ​യ്.​ ​എ​ഡി​റ്റ​ർ​ ​അ​പ്പു​ ​ഭ​ട്ട​തി​രി,​ ​ക്രി​സ്റ്റി​ ​സെ​ബാ​സ്റ്റ്യ​ൻ.​ ​ലി​റ്റി​ൽ​ ​ബി​ഗ് ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​സു​വി​ൻ​ ​കെ.​ ​വ​ർ​ക്കി​യും​ ​പ്ര​ശോ​ഭ് ​കൃ​ഷ്ണ​യും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.