വിജയഭേരി മുഴക്കി ഇരട്ടയും വെടിക്കെട്ടും

Saturday 11 February 2023 12:32 AM IST
iratta

ലീച്- ഇരു ചിത്രങ്ങളുടെയും സംവിധായകർ നവാഗതർ

മികച്ച വിജയം നേടുകയാണ് കഴിഞ്ഞയാഴ്ച റിലീസ് ചെയ്ത ഇരട്ടയും വെടിക്കെട്ടും. നവാഗതരാണ് ഇരുചിത്രങ്ങളുടെയും സംവിധായകർ. ജോജു ജോർജ് ഇരട്ട വേഷത്തിൽ എത്തുന്ന ഇരട്ട നവാഗതനായ ​രോ​ഹി​ത് ​എം.​ജി.​ ​കൃ​ഷ്ണ​ൻ​ ​ സംവിധാനം ചെയ്യുന്നു.

ഡി​വൈ.​എ​സ്.​പി​ ​പ്ര​മോ​ദ് ​കു​മാ​ർ,​ ​​ ​ഇ​ര​ട്ട​ ​സ​ഹോ​ദ​ര​ൻ​ ​എ.​എ​സ്.​െ​എ ​വി​നോ​ദ് ​കു​മാ​ർ​ ​ഇ​വ​രു​ടെ​ ​ജീ​വി​ത​മാ​ണ് ​ഇ​ര​ട്ട​ ​. സ്വ​ഭാ​വം​കൊ​ണ്ട് ​വി​ഭി​ന്ന​ ​ധ്രു​വ​ങ്ങ​ളി​ൽ​ ​നി​ൽ​ക്കു​ന്ന​ ​പൊ​ലീ​സ് ​സ​ഹോ​ദ​ര​ന്മാ​രാ​യി​ ​ ജോ​ജു​ ​ജോ​ർ​ജ് ​അ​തി​ശ​യ​പ്പി​ച്ചു.​ ​ജോ​സ​ഫി​നു​ശേ​ഷം​ ​ല​ഭി​ച്ച​ ​ശ​ക്ത​മാ​യ​ ​പൊ​ലീ​സ് ​വേ​ഷ​മാ​ണ് ​ജോ​ജു​വി​ന്റേ​ത്.​തി​ര​ക്ക​ഥാ​കൃ​ത്ത് ​എ​ന്ന​ ​നി​ല​യി​ലും​ ​രോ​ഹി​ത് ​എം.​ജി.​ ​കൃ​ഷ്ണ​ൻ​ ​വി​ജ​യി​ച്ചി​ട്ടു​ണ്ട്.അ​ഞ്ജ​ലി,​ ​അ​ഭി​റാം,​ ​സാ​ബു,​ ​ജ​യിം​സ് ​ഏ​ല്യാ​,​ ​ശ്രീ​കാ​ന്ത് ​മു​ര​ളി, ​കി​ച്ചു​ ​ടെ​ല്ല​സ്,​ ​സ്രി​ന്ധ​ ​തു​ട​ങ്ങി​യവരാണ് മറ്റ് താരങ്ങൾ. ​ ​അ​മ്മു​ ​പാ​ത്തു​ ​പാ​പ്പു​ ​പ്രൊ​ഡ​ക്ഷ​ൻ​സ്,​ ​മാ​ർ​ട്ടി​ൻ​ ​പ്ര​ക്കാ​ട്ട് ​ഫി​ലിം​സ് ​എ​ന്നീ​ ​ബാ​ന​റു​ക​ളി​ൽ​ ​മാ​ർ​ട്ടി​ൻ​ ​പ്ര​ക്കാ​ട്ട്,​ ​സി​ജോ​ ​വ​ട​ക്ക​ൻ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​

നടൻമാരും തിരക്കഥാകൃത്തുക്കളുമായ ബി​ബി​ൻ​ ​ജോ​ർ​ജും​ ​വി​ഷ്ണു​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​നും​ ​ആ​ദ്യ​മാ​യി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​വെ​ടി​ക്കെ​ട്ട് ​പ്രേ​ക്ഷ​ക​ർ​ക്ക് ​ത്രി​ല്ല​ർ​ ​അ​നു​ഭ​വം​ ​ന​ൽ​കു​ന്നു.​ ​കാ​മ​റ​യ്ക്ക് ​മു​ൻ​പി​ൽ​ ​നാ​യ​ക​ന്മാ​രാ​യി​ ​ഇ​രു​വ​രും​ ​ശ​ക്ത​മാ​യ​ ​പ​ക​ർ​ന്നാട്ടമാണ് ​ന​ട​ത്തു​ന്നത്.​ ​ചിത്രത്തിൽ പു​തു​മു​ഖം​ ​ഐ​ശ്വ​ര്യ​ ​അ​നി​ൽ​കു​മാ​ർ​ ​നാ​യി​ക​ ​വാ​ഗ്ദാ​ന​മാ​യി​ ​മാ​റു​ന്നു.​ ​ഇ​രു​നൂ​റോ​ളം​ ​പു​തു​മു​ഖ​താ​ര​ങ്ങ​ൾ​ ​വെ​ടി​ക്കെ​ട്ടി​ൽ​ ​അ​ണി​നി​ര​ക്കു​ന്നു​ണ്ട്. ​ര​തീ​ഷ് ​ റാമാണ് ഛായാഗ്രഹണം. ബാ​ദു​ഷ​ ​സി​നി​മാ​സി​ന്റെ​യും​ ​ശ്രീ​ഗോ​കു​ലം​ ​മൂ​വീ​സി​ന്റെ​യും​ ​ബാ​ന​റു​ക​ളി​ൽ​ ​ഗോ​കു​ലം​ ​ഗോ​പാ​ല​ൻ,​ ​എ​ൻ.​എം.​ ​ബാ​ദു​ഷ,​ ​ഷി​നോ​യ് ​മാ​ത്യു​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാണ് നിർമ്മാണം.