സംവൃതയ്ക്ക് മക്കളുടെ വാലന്റൈൻസ് സമ്മാനം
മലയാളികളുടെ പ്രിയതാരമായ സംവൃത സുനിൽ അമേരിക്കയിൽ കുടുംബജീവിതം ആസ്വദിക്കുകയാണ്. ഭർത്താവ് അഖിൽ രാജിന്റെയും മക്കളായ അഗസ്ത്യയുടെയും രുദ്രയുടെയും വിശേഷങ്ങൾ ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. രസകരമായ വീഡിയോയാണ് സംവൃത ഇപ്പോൾ പങ്കുവച്ചത്. ലൂയിസ് വീറ്റണിന്റെ പെട്ടിയിൽ റേസിങ് കാറുകൾ നിറച്ച് സംവൃതയ്ക്ക് സമ്മാനം നൽകിയിരിക്കുകയാണ് മക്കൾ. ഇത് വാലന്റൈൻസ് ഡേ സമ്മാനമാണെന്ന് നിങ്ങൾക്ക് തോന്നിയോ എന്നാൽ അല്ല, എന്റെ മക്കളുടെ ഗിഫ്ടാണ് എന്നു സംവൃത വീഡിയോയ്ക്ക് താഴെ കുറിച്ചു. ഇത് പൊളിച്ചെന്ന് ആരാധകർ. 2012 ആയിരുന്നു അഖിൽ രാജിന്റെയും സംവൃതയുടെയും വിവാഹം. 2004ൽ ലാൽജോസ് സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലൂടെയാണ് സംവൃത വെള്ളിത്തിരയിൽ എത്തുന്നത്. മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 2019ൽ സത്യം പറഞ്ഞാ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ സംവൃത അഭിനയത്തിലേക്ക് മടങ്ങിയെത്തി.