ശ്രീവൽസൻ പുത്തൂരിന് സ്വീകരണം

Friday 10 February 2023 9:11 PM IST

ചെറുപുഴ: രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽ മുഴുനീള പദയാത്രികനായിരുന്ന ശ്രീവൽസൻ പുത്തൂരിന് ചെറുപുഴയിൽ നൽകിയ സ്വീകരണം നൽകി. സേവാദൾ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണമൊരുക്കിയത്. ചെറുപുഴ ടൗണിലൂടെ റാലിയായാണ് ശ്രീവൽസനെ യോഗവേദിയിലേയ്ക്കാനയിച്ചത്. യോഗത്തിൽ ചെറുപുഴ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ടി.പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സേവാദൾ കണ്ണൂർ ജില്ലാ പ്രസിഡന്റ് മധുസൂദനൻ എരമം ഉദ്ഘാടനം ചെയ്തു. ജോൺ ജോസഫ് തയ്യിൽ ശ്രീവൽസന് ഉപഹാരം കൈമാറി. കെ.കെ. സുരേഷ് കുമാർ, എ. ബാലകൃഷ്ണൻ, അരുൺ ആലയിൽ എന്നിവർ പ്രസംഗിച്ചു. ശ്രീവൽസൻ പുത്തൂർ മറുപടി പ്രസംഗം നടത്തി.