വിമാനത്തിൽ പഠനയാത്ര
Friday 10 February 2023 9:15 PM IST
കണ്ണൂർ : ഫിഷറീസ് വകുപ്പിന്റെ വിദ്യാതീരം പദ്ധതി പ്രകാരം വിമാനത്തിൽ പറന്ന് വിദ്യാർത്ഥികളുടെ പഠനയാത്ര. കണ്ണൂർ അഴീക്കൽ ഗവൺമെന്റ് റീജിയണൽ ഫിഷറീസ് ഹൈസ്‌കൂളിലെ പത്താം ക്‌ളാസ് വിദ്യാർത്ഥികൾക്കാണ് സ്വപ്നസാക്ഷാൽക്കാരം. ബാംഗ്ളൂരിലേക്കാണ് സൗജന്യപഠനയാത്ര നടത്തിയത്. 16 വിദ്യാർത്ഥികലുൾപ്പെടെ 19 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ബാംഗ്ലൂർ വിശ്ശേശ്വരയ്യ ഇൻഡസ്ട്രിയൽ ടെക്‌നിക്കൽ മ്യുസിയം, സ്നോസിറ്റി, കബോൺ പാർക്ക് തുടങ്ങിയ സ്ഥലങ്ങളിലാണ് യാത്ര നടത്തിയത്. കുട്ടികൾക്കൊപ്പം അദ്ധ്യാപിക ഇ.ഒ.കെ.ലസിത, അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എ.കെ.സംഗീത , ഫിസിക്കൽ എഡ്യൂക്കേഷൻ കം വാർഡൻ എസ് .അനൂപ് എന്നിവർ അനുഗമിച്ചു. മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് എട്ടുമുതൽ പത്തുവരെ ക്‌ളാസ്സുകളിൽ സൗജന്യപഠനവും താമസവും ഈ സ്കൂളിൽ നൽകിവരുന്നുണ്ട്.