കെ.പി.എസ്.‌ടി.എ ജില്ല സമ്മേളനം

Friday 10 February 2023 9:16 PM IST

കണ്ണൂർ : കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ(കെ.പി.എസ്.‌ടി.എ)​ കണ്ണൂർ ജില്ല സമ്മേളനം ഇന്നും നാളെയും കണ്ണൂർ നവനീതം ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ‌‌ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് അദ്ധ്യക്ഷത വഹിക്കും.തുടർന്ന് വിദ്യാഭ്യാസ സമ്മേളനം കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോ.പി.സരിനും ഉച്ചക്ക് 2.30ന് നടക്കുന്ന സുഹൃത് സമ്മേളനം കണ്ണൂർ മേയർ ടി.ഒ മോഹനനും ഉദ്ഘാടനം ചെയ്യും.നാളെ ജവഹർ ഓഡിറ്റോറിയത്തിൽ സംഘടന ചർച്ച ,​ വരവ്-ചിലവ് കണക്ക് അവതരണം,​ സംഘടന റിപ്പോർട്ട് അവതരണം എന്നിവ നടക്കും.തുടർന്ന് പുതിയ ഭാരവാഹി തിരഞ്ഞെടുപ്പ്. വൈകീട്ട് 3ന് നടക്കുന്ന സമാപന സമ്മേളനം യു.ഡി.എഫ് ജില്ല ചെയർമാൻ പി.ടി മാത്യു ഉദ്ഘാനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കെ.രമേശൻ,​ വി.മണികണ്ഠൻ,​ യു.കെ.ബാലചന്ദ്രൻ,​ ഇ.കെ.ജയപ്രസാദ്,​ സി.വി.എ.ജലീൽ എന്നിവർ പങ്കെടുത്തു.