വെള്ളായണി ദേവീക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവം ആയിരങ്ങൾ പങ്കെടുത്ത തിരുവാഭരണ ഘോഷയാത്ര must with photo
Saturday 11 February 2023 3:44 AM IST
തിരുവനന്തപുരം: വെള്ളായണി ദേവീക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവം ചൊവ്വാഴ്ച ആരംഭിക്കാനിരിക്കെ ദേവിയുടെ തിരുവാഭരണങ്ങൾ വഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ ഘോഷയാത്രയിൽ ആയിരങ്ങൾ പങ്കെടുത്തു.പാറശാല മഹാദേവ ക്ഷേത്രത്തിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിക്കുന്ന തിരുവാഭരണങ്ങൾ നേമം കച്ചേരി നടയിൽ വച്ച് ദേവസ്വം അധികൃതർ വെള്ളായണി സബ് ഗ്രൂപ്പിനും ഉത്സവക്കമ്മിറ്റിക്കുമായി കൈമാറി.മൂത്തവാത്തി ശിവകുമാർ, ഇളയവാത്തി ശ്രീരാഗ്, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എം. രാധാകൃഷ്ണൻ, സെക്രട്ടറി എം.എസ് വിഘ്നേഷ്, വൈസ് പ്രസിഡന്റ് മോഹനൻ, ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ കൃഷ്ണകുമാർ എന്നിവർ ഘോഷയാത്രയെ അനുഗമിച്ചു. അശ്വാരൂഢസേന, പഞ്ചവാദ്യം, തെയ്യം, ഫ്ളോട്ടുകൾ, ബാൻഡ് മേളം, ശിങ്കാരി മേളം എന്നിവ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. അമ്മേ ശരണം, ദേവീ ശരണം വിളികളോടെ വൻജനാവലി ഘോഷയാത്രയെ അനുഗമിച്ചു.