കഞ്ചാവുമായി ജാർഖണ്ട് തൊഴിലാളികൾ പിടിയിൽ

Saturday 11 February 2023 12:45 AM IST

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര എക്സൈസ് ഉച്ചക്കട ,പയറ്റുവിള ഭാഗത്ത് നടത്തിയ പരിശോധനയിൽ സ്കൂൾ കുട്ടികൾക്കും വിദ്യാർത്ഥികൾക്കും വിൽപ്പനയ്ക്കായി കരുതിയ 2. 2 കിലോ കഞ്ചാവുമായി 2 ജാർഖണ്ട് തൊഴിലാളികളെ അറസ്റ്റുചെയ്തു. പങ്കജ് കുമാർ യാദവ് (26), ബൽബിർ കുമാർ മണ്ഡൽ (25) എന്നിവരെയാണ് അറസ്റ്റുചെയ്തത്. പ്രതികളുടെ പക്കൽ നിന്ന് 3 മൊബൈൽ ഫോണും 500 രൂപയും പിടിച്ചു. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അജീഷ്, അസി. എക്സൈസ് ഇൻസ്പെക്ടർ പ്രശാന്ത്, പ്രിവന്റീവ് ഓഫീസർ ലോറൻസ്, സിവിൽ എക്സൈസ് ഓഫീസർമാരായ രഞ്ജിത്ത്,ടോണി, അനീഷ്, പ്രസന്നൻ,ഹരികൃഷ്ണൻ, ഡ്രൈവർ സുരേഷ്കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Advertisement
Advertisement