സൗജന്യ രോഗ നിർണയ ക്യാമ്പ് 

Saturday 11 February 2023 12:33 AM IST

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലാ ഇ​ന്റർ യൂണിവേഴ്‌സിറ്റി സെ​ന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസും (ഐ.യു.സി.ഡി.എസ്) കോതമംഗലം പീസ് വാലി ട്രസ്റ്റും ലയൺസ് ക്ലബും സംയുക്തമായി സൗജന്യ രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് ഉദ്ഘാടനം ചെയ്തു. ഐ.യു.സി.ഡി.എസ് ഓണററി ഡയറക്ടർ ഡോ. പി.ടി. ബാബുരാജ്, ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ ഡോ. സണ്ണി വി. സക്കറിയ, ദയ പാലിയേറ്റീവ് കെയർ സൊസൈറ്റി സെക്രട്ടറി രാജീവ് കല്ലറയ്ക്കൽ, എൽബ കുര്യൻ, ഇ. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു. കോട്ടയം മെഡിക്കൽ കോളേജിലെ ഡോ. സതീഷ് കുമാറും ആലപ്പുഴ മെഡിക്കൽ കോളേജിലെ ഡോ. സി.വി. ഷാജിയും പീസ് വാലി മെഡിക്കൽ ടീമും ക്യാമ്പിന് നേതൃത്വം നൽകി.