അധ്വാനവർഗ യുവസംഗമം

Saturday 11 February 2023 12:35 AM IST

കോട്ടയം: കേരള യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് 3, 4, 5 തീയതികളിൽ തിരുനക്കര മൈതാനത്ത് അധ്വാനവർഗ യുവസംഗമം നടത്തും. മൂന്നിന് കെ.എം. മാണിയുടെ കല്ലറയിൽ നിന്ന് തിരുനക്കരയിലേക്ക് ദീപശിഖ പ്രയാണം നടക്കും. യൂത്ത്ഫ്രണ്ട് (എം) മുൻ സംസ്ഥാന പ്രസിഡന്റായിരുന്ന ബാബു ചാഴികാടന്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് കൊടിമരവും ജോൺ ജേക്കബിന്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് പതാകയും എത്തിച്ചേരും. നാലിന് വൈകിട്ട് മൂന്നിന് നടക്കുന്ന യുവസംഗമം കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്യും. യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് അഡ്വ. റോണി മാത്യു അദ്ധ്യക്ഷത വഹിക്കും. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തും.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, തോമസ് ചാഴിക്കാടൻ എം.പി തുടങ്ങിയവർ പങ്കെടുക്കും.