സാംസ്‌കാരികോത്സവം കുമരകത്ത്

Saturday 11 February 2023 12:42 AM IST

കോട്ടയം: സാംസ്‌കാരിക വകുപ്പ് സ്ത്രീ സമത്വത്തിനായി സംഘടിപ്പിക്കുന്ന 'സമം സാംസ്‌കാരികോത്സവം' മാർച്ച് രണ്ടു മുതൽ നാലു വരെ കുമരകത്ത് നടക്കും. സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്, ഭാഷാ ഇൻസ്റ്റിറ്റിയൂട്ട്, സാക്ഷരതാ മിഷൻ, ജില്ലാ പഞ്ചായത്ത് എന്നീ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്ത്രീപക്ഷ നിയമങ്ങളെ കുറിച്ചുള്ള അവബോധം, സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുന്നവരുമായുള്ള മുഖാമുഖം, വിവിധ രംഗങ്ങളിൽ മികവ് പ്രകടിപ്പിച്ച വനിതകളെ ആദരിക്കൽ, സിനിമാ പ്രദർശനം, പുസ്തക പ്രദർശനം, കലാപരിപാടികൾ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടക്കും.

Advertisement
Advertisement