കർണാടക മുൻ മന്ത്രി ടി. ജോൺ ഓർമ്മയായി
Friday 10 February 2023 11:00 PM IST
കോട്ടയം: കർണാടക മുൻ മന്ത്രിയും മലയാളി വ്യവസായിയുമായ ടി. ജോൺ (92) നിര്യാതനായി. കർണാടകത്തിലെ പ്രമുഖ കോൺഗ്രസ് നേതാവായിരുന്നു ജോൺ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് ബംഗളൂരു ക്വീൻസ് റോഡിലെ സെന്റ് മേരീസ് ജെ.എസ്.ഒ കത്തീഡ്രൽ പള്ളിയി സെമിത്തേരിയിൽ. 1999- 2004 കാലഘട്ടത്തിൽ കർണാടകയിലെ എസ്.എം. കൃഷ്ണയുടെ മന്ത്രിസഭയിൽ മന്ത്രിയായിരുന്നു.
1931 ഒക്ടോബർ 19ന് വൈക്കത്താണ് ജനനം. ഏഴുപത് വർഷം മുമ്പ് കർണാടകയിലെ കൂർഗിലേയ്ക്ക് കുടിയേറുകയായിരുന്നു. തുടർന്ന് പ്ലാന്റേഷൻ തൊഴിലാളികൾക്ക് നേതൃത്വം കൊടുത്താണ് രാഷ്ട്രീയത്തിൽ ഉയർന്നുവന്നത്. കുമരകം ലേക്ക് റിസോർട്ട് ഉടമയാണ്. ടി. ജോൺ കോളേജ് ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും, മദ്യ വ്യവസായ സ്ഥാപനങ്ങളുടെയും ഉടമസ്ഥനാണ്.ഭാര്യ: ചാച്ചമ്മ ജോൺ.