ബി.ജെ.പിക്ക് പുതിയ ജില്ലാഓഫീസ്
Saturday 11 February 2023 1:15 AM IST
ആലപ്പുഴ: ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നിർവഹിച്ചു. ദേശീയ നേതാക്കൾ പങ്കെടുത്തു കൊണ്ടുള്ള ഓഫീസ് മന്ദിര സമർപ്പണ ഉദ്ഘാടനം പിന്നീട് നടത്തും. നഗരത്തിൽ പിച്ചു അയ്യൽ ജംഗ്ഷനിലാണ് പുതിയ ഓഫീസ്. അഡ്വ.പി.സുധീർ, ഡോ.കെ.എസ്.രാധാകൃഷ്ണൻ, കരമന ജയൻ, അഡ്വ.പന്തളം പ്രതാപൻ, അഡ്വ.എസ്.സുരേഷ്, മോഹനചന്ദ്രൻ ,വിഭാഗ് കാര്യവാഹക് ഒ.കെഅനിൽകുമാർ, കെ.സോമൻ, വെള്ളിയാകുളം പരമേശ്വരൻ, എൻ.ഹരി, വിമൽ രവീന്ദ്രൻ, അരുൺ അനിരുദ്ധൻ, പി.കെ.വാസുദേവൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.