തിരുവാഭരണ ഘോഷയാത്ര
Saturday 11 February 2023 1:18 AM IST
മുഹമ്മ :അഞ്ചുതൈക്കൽ അയ്യപ്പൻകാവ് ക്ഷേത്രത്തിലെ ഉൽസവത്തോടനുബന്ധിച്ച് നടന്ന തിരുവാഭരണ ഘോഷയാത്ര ഭക്തിനിർഭരമായി. ക്ഷേത്ര യോഗം പ്രസിഡന്റ് സി.പി.സുരേഷിന്റെ വസതിയിൽ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്.പ്രത്യേക പൂജകൾക്ക് ശേഷമാണ് തിരുവാഭരണം വഹിച്ചുള്ള ഘോഷയാത്ര ആരംഭിച്ചത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ നിരവധി പേർ താലപ്പൊലിയേന്തി അണി നിരന്നു. ക്ഷേത്ര കവാടത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളാടെയാണ് ഘോഷയാത്രയെ വരവേറ്റത്. തുടർന്ന് വിശ്വാസികളുടെ കണ്ണിന് പീയൂഷമായി തിരുവാഭരണം ചാർത്തിയുള്ള ദേവന്റെ ദർശനവും നടന്നു.