കെട്ടുകാഴ്ചയായ ഉളികുത്ത് കർമ്മം
Saturday 11 February 2023 1:19 AM IST
മാവേലിക്കര- ചെട്ടികളങ്ങര ദേവീ ക്ഷേത്രത്തിലെ ഏഴാം കരയായ പേള കരയുടെ കെട്ടുകാഴ്ചയായ കുതിരയുടെ ചാടിൻെറ ഉളികുത്ത് കർമ്മം ചെമ്പോലിൽ കേശവനാചാരി നിർവഹിക്കുച്ചു. പേള കരയോഗം പ്രസിഡൻ്റ് ജി.വേണുഗോപാൽ അധ്യക്ഷനായി. വൈസ് പ്രസിഡൻ്റ് എസ്.ശ്രീകല, സെക്രട്ടറി വിനോദ് പിള്ള, ജോയിൻ്റ് സെക്രട്ടറി എൻ.ശശിധരൻ പിള്ള, ട്രഷറർ വി.വിനു കുമാർ, കൺവൻഷൻ എക്സിക്യുട്ടീവ് അംഗം ഡോ.കെ.പി.മധുസൂദനൻ, കൺവൻഷൻ അംഗങ്ങളായ പ്രമോദ് കുമാർ, വിപിൻ കുമാർ, കരയോഗം ഭാരവാഹികളായ വേണുഗോപാലൻ നായർ, ജി.വേണു, സുജ രാജേഷ്, സന്തോഷ് കുമാർ, രാജഗോപാൽ എന്നിവർ സംസാരിച്ചു.