പശു ആലിംഗനം: ഉത്തരവ് കേന്ദ്ര മൃഗസംരക്ഷണ ബോർഡ് പിൻവലിച്ചു

Saturday 11 February 2023 12:06 AM IST

ന്യൂഡൽഹി: അനുകമ്പയും മൃഗസംരക്ഷണ ചിന്തയും വളർത്താൻ വാലന്റൈൻസ് ദിനത്തിൽ പശുവിനെ ആലിംഗന ചെയ്യുന്ന ദിനമായി ആഘോഷിക്കാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള ഉത്തരവ് കേന്ദ്ര മൃഗസംരക്ഷണ ബോർഡ് സെക്രട്ടറി ഡോ. സുർജിത് കുമാർ ദത്ത പിൻവലിച്ചു. പശു ആലിംഗനത്തെ ന്യായീകരിച്ചും പിന്തുണച്ചും ബി.ജെ.പി നേതാക്കളടക്കം രംഗത്തു വന്നെങ്കിലും പൊതുസമൂഹത്തിൽ നിന്ന് ഉയർന്ന രൂക്ഷമായ വിമർശനമാണ് പിൻവലിക്കാൻ കാരണമായത്. ഉത്തരവിനെ പരിഹസിച്ചുള്ള ട്രോളുകൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.