ആഴ്ചതോറും ഉപഗ്രഹം വിക്ഷേപിക്കാൻ സജ്ജം,​ എസ്.എസ്. എൽ.വി വിക്ഷേപണം വിജയകരം,​ 3 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ

Saturday 11 February 2023 12:12 AM IST

തിരുവനന്തപുരം: ചെറിയ ഉപഗ്രഹങ്ങളെ ഓരോ ആഴ്ചയിലും ബഹിരാകാശത്ത് എത്തിക്കാൻ പ്രാപ്തിയുള്ള എസ്.എസ്. എൽ.വി ഇന്ത്യ വിജയകരമായി വിക്ഷേപിച്ചതോടെ ബഹിരാകാശവുമായി ബന്ധപ്പെട്ട വാണിജ്യ മേഖലയിലും ഇന്ത്യ നിർണായക ശക്തിയായി മാറും. ഇതോടെ ഉപഗ്രഹവിക്ഷേപണത്തിന് ഐ.എസ്.ആർ.ഒയ്ക്ക് മൂന്നു റോക്കറ്റായി.

ജി.എസ്.എൽ.വിയും പി.എസ്.എൽ.വിയുമാണ് മറ്റ് റോക്കറ്റുകൾ.

ഇന്നലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ വിക്ഷേപണകേന്ദ്രത്തിൽ നിന്ന് രാവിലെ 9.18ന് കുതിച്ചുയർന്ന എസ്.എസ്.എൽ.വി. പതിനഞ്ച് മിനിറ്റിനുള്ളിൽ 450കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ മൂന്ന് ഉപഗ്രഹങ്ങളെ എത്തിച്ചു. കഴിഞ്ഞ ആഗസ്റ്റിലെ ആദ്യ വിക്ഷേപണം പരാജയമായിരുന്നു.

"ആദ്യവിക്ഷേപണത്തിലെ വീഴ്ചയിൽ നിന്ന് പാഠം ഉൾക്കൊണ്ടാണ് രണ്ടാം വിജയദൗത്യം. വൺവെബിന്റെ 239 ഉപഗ്രഹങ്ങളുടെ വിക്ഷേപണം ജി.എസ്.എൽ.വി.റോക്കറ്റ് ഉപയോഗിച്ച് മാർച്ച് രണ്ടാം വാരത്തിൽ നടത്തും."

എസ്.സോമനാഥ്,ഐ.എസ്.ആർ.ഒ. ചെയർമാൻ

#മൂന്നു ദിവസം മതി

മൂന്നോ,നാലോദിവസം കൊണ്ട് നിർമ്മിക്കാം.

മൂന്നുഭാഗങ്ങളിൽ ഖര ഇന്ധനം. നാലാമത്തെ വെലോസിറ്റിട്രിമ്മിംഗ് മൊഡ്യൂൾ ഭാഗത്ത് ദ്രവ ഇന്ധനം

തമിഴ്നാട്ടിലെ കുലശേഖരപട്ടണത്തിൽ ഇതിന് മാത്രമായി വിക്ഷേപണകേന്ദ്രം നിർമ്മിക്കും. ഇത് പിന്നീട്സ്വകാര്യമേഖലയ്ക്ക് കൈമാറാനും ആലോചനയുണ്ട്.

#ലക്ഷ്യം ഒരു ലക്ഷം കോടി

1 ബഹിരാകാശ വിക്ഷേപണ വിപണിയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത് ഭാരം കുറഞ്ഞ ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് എത്തിക്കാനാണ്.

2. ലോകത്തെ ഏറ്റവും ചെലവ് കുറഞ്ഞ വിക്ഷേപണ റോക്കറ്ററാണ് എസ്.എസ്.എൽ.വി.ഒരു വിക്ഷേപണത്തിന് വെറും 35കോടിരൂപ മതിയാകും.അമേരിക്കക്കാരുടെ ഭാഷയിൽ വെറും 4.4മില്യൺ ഡോളർ.പി.എസ്.എൽ.വി.യുടെ വിക്ഷേപണത്തിന് 160കോടി രൂപചെലവുണ്ട്.

3. 2025ഒാടെ ഒരുലക്ഷം കോടിരൂപയുടെ (1280 കോടി ഡോളർ)വിപണിയാണ് ഇന്ത്യലക്ഷ്യമിടുന്നത്.440 ബില്യൺ ഡോളറിന്റെ വിപണിയിൽ നിലവിൽ രണ്ടു ശതമാനം മാത്രമാണ് ഇന്ത്യയുടെ വരുമാനം.

#ചരിത്രം കുറിച്ച് പെൺകുട്ടികൾ

രാജ്യത്തെ പെൺകുട്ടികളും ബഹിരാകാശത്ത് പുതിയ വിജയം കണ്ടെത്തി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിനൊപ്പം 75സ്കൂളുകളിലെ 750വിദ്യാർത്ഥിനികൾ ചേർന്ന് നിർമ്മിച്ച ആസാദിസാറ്റ്.2 ഉപഗ്രഹവും ബഹിരാകാശത്തെത്തി. റേഡിയേഷൻ,താപവ്യതിയാനം എന്നിവ മനസിലാക്കുന്നതിനൊപ്പം ഹാം റേഡിയോയും എൻ.സി.സി.യുടെ 75-ാം വാർഷികംപ്രമാണിച്ച് സംഗീതസംവിധായകൻ ദേവിശ്രീപ്രസാദ് തയ്യാറാക്കിയ എൻ.സി.സി.ഗാനവും ആസാദിസാറ്റ് ബഹിരാകാശത്ത് മുഴക്കും. തൃ​ശൂ​ർ​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​അ​ഴീ​ക്കോ​ട് ​സീ​തി​സാ​ഹി​ബ് ​മെ​മ്മോ​റി​യ​ൽ​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളി​ലെ​ ​വി​ദ്യാ​ർ​ഥി​നി​ക​ളും​ ​മലപ്പുറം മങ്കട ചേരിയം ഗവ.ഹൈസ്‌​കൂ​ളി​ലെ​ ​വി​ദ്യാ​ർ​ഥി​നി​ക​ളു​മാ​ണ്കേ​ര​ള​ത്തി​ൽ​ ​നി​ന്ന് ​പ​ങ്കാ​ളി​ക​ളാ​യ​ത്.

#സവിശേഷതകൾ

ഉയരം 34മീറ്റർ

വ്യാസം 2മീറ്റർ,

ഭാരം 120ടൺ,

എത്തുന്ന ഉയരം: 500 കി.മീ.

വഹിക്കുന്ന ഭാരം: 500കി.ഗ്രാം

റോക്കറ്റ് വികസിപ്പിക്കാൻ

ചെലവായത്: 169കോടിരൂപ

വിക്ഷേപിച്ച

ഉപഗ്രഹങ്ങൾ

1ഇന്ത്യയുടെ ഭൂനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്- 07,

ഭാരം: 156.03കിലോഗ്രാം

2. അമേരിക്കയിലെ അന്റാറിസ് സ്ഥാപനത്തിന്റെ ജാനസ്-01,

ഭാരം: 11.5കിലോഗ്രാം.

3.സ്പെയ്സ് കിഡ്സിന്റെ ആസാദിസാറ്റ് -02

ഭാരം: 8.7കിലോഗ്രാം