സംസ്ഥാന ക്ഷീര സംഗമത്തിന് തുടക്കം
തൃശൂർ : ക്ഷീരവികസന വകുപ്പ് സംഘടിപ്പിക്കുന്ന പടവ് 2023 സംസ്ഥാന ക്ഷീര സംഗമത്തിന് തുടക്കം. പ്രധാന വേദിക്ക് മുന്നിൽ മന്ത്രി അഡ്വ.കെ.രാജൻ പതാക ഉയർത്തി. വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി അദ്ധ്യക്ഷത വഹിച്ചു. പി.ബാലചന്ദ്രൻ എം.എൽ.എ, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, വൈസ് ചാൻസലർ ഡോ.എം.ആർ ശശീന്ദ്രനാഥ്, കൗൺസിലർ രേഷ്മ ഹാമേജ്, മിൽമ റീജ്യണൽ ചെയർമാൻ കെ.എസ്.മണി, കേരള ഫീഡ്‌സ് ചെയർമാൻ കെ.ശ്രീകുമാർ, എം.ടി.ജയൻ, പി.പി.രവീന്ദ്രൻ എന്നിവർ പങ്കെടുത്തു. ഉച്ചയ്ക്ക് മാദ്ധ്യമ സെമിനാർ മന്ത്രി അഡ്വ.കെ.രാജൻ, മന്ത്രി ജെ.ചിഞ്ചു റാണിയുടെ അദ്ധ്യക്ഷതയിൽ ഉദ്ഘാടനം ചെയ്തു. തിങ്കളാഴ്ച്ച രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക ഘോഷയാത്ര രാവിലെ എട്ടിന്. മന്ത്രിമാരായ കെ.രാധാകൃഷ്ണൻ, ഡോ.ആർ.ബിന്ദു, പി.പ്രസാദ്, കെ.കൃഷ്ണൻകുട്ടി, മേയർ എം.കെ.വർഗീസ് തുടങ്ങിയവർ പുരസ്‌കാരം സമർപ്പിക്കും.