അവശിഷ്ടം നീക്കി തുടങ്ങി
Saturday 11 February 2023 3:23 AM IST
തൃശൂർ : മെഡിക്കൽ കോളേജിലെ കോഫി ഹൗസ് കെട്ടിടം പൊളിച്ചതിന്റെ അവശിഷ്ടങ്ങൾ നീക്കി തുടങ്ങി. ഇന്നലെ രാത്രി വൈകിയാണ് ജെ.സി.ബി ഉപയോഗിച്ചു നീക്കി തുടങ്ങിയത്. അതോടൊപ്പം നഷ്ടത്തിന്റെ മഹസറും പൊലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. എന്നാൽ ഇത് അംഗീകരിക്കില്ലെന്ന് കോഫി ഹൗസ് അധികൃതർ പറഞ്ഞു.
ബി.ജെ.പി ധർണ
തൃശൂർ : കോഫി ഹൗസ് പൊളിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി ധർണ നടത്തി. ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്.ഹരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നിത്യ സാഗർ അദ്ധ്യക്ഷത വഹിച്ചു.