ശാസ്ത്ര സാഹിത്യ പരിഷത്ത് പദയാത്ര

Saturday 11 February 2023 3:30 AM IST

തൃശൂർ: ശാസ്ത്രം ജനനന്മയ്ക്ക് ശാസ്ത്രം നവകേരളത്തിന് എന്ന മുദ്രാവാക്യവുമായി ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന പദയാത്ര 12 മുതൽ 15 വരെ ജില്ലയിൽ പര്യടനം നടത്തും. 16 കേന്ദ്രങ്ങളിൽ ജാഥയ്ക്ക് സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 12ന് രാവിലെ 9ന് ജില്ലാതിർത്തിയായ ചെറുതുരുത്തിയിൽ ജാഥയ്ക്ക് ആദ്യ സ്വീകരണം നൽകും. നാലു ദിവസത്തെ ജാഥയെ ഓരോ ദിവസവും പ്രൊഫ.സി.രവീന്ദ്രനാഥ്, ഡോ.സുനിൽ പി.ഇളയിടം, ഡോ.നീനാപ്രസാദ്, അശോകൻ ചരുവിൽ എന്നിവർ നയിക്കും. സ്വീകരണ കേന്ദ്രങ്ങളിൽ പ്രഭാഷണങ്ങളും 'ഷീ ആർക്കൈവ്' എന്ന നാടകവും വിൽപാട്ടും ഉണ്ടാകും. വാർത്താസമ്മേളനത്തിൽ പരിഷത്ത് ജില്ലാ സെക്രട്ടറി പി.എസ് ജൂന, അഡ്വ.ടി.വി രാജു, ഡോ.കാവുമ്പായി ബാലകൃഷ്ണൻ, എം.ഹരീഷ്‌കുമാർ എന്നിവർ പങ്കെടുത്തു.