ജോർജിയ മെലോനി ഇന്ത്യയിലേക്ക്
Saturday 11 February 2023 5:25 AM IST
റോം : ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി അടുത്ത മാസം ഇന്ത്യയിലെത്തിയേക്കും. ഇത് സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ തുടരുകയാണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഒക്ടോബറിൽ അധികാരമേറ്റ ശേഷമുള്ള ജോർജിയയുടെ ആദ്യ ഇന്ത്യാ സന്ദർശനമാകും ഇത്. നവംബറിൽ ബാലിയിൽ നടന്ന ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജോർജിയ മെലോനിയും കൂടിക്കാഴ്ച നടത്തിയിരുന്നു. അതേ സമയം, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് ഈ മാസം 24നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് അടുത്ത മാസവും ഇന്ത്യയിലെത്തുന്നുണ്ട്.