മാഹിയിൽ പ്രൊഫഷണൽ കോളേജുകൾ വേണം: എം.എൽ.എ

Sunday 12 February 2023 12:08 AM IST
ഉസ്മാൻ ഗവ. ഹൈസ്‌കൂൾ വാർഷികോത്സവം രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

മാഹി: മാഹിയിൽ എൻജിനീയറിംഗ് കോളേജും നഴ്സിംഗ് കോളേജും അനുവദിക്കാൻ പുതുച്ചേരി മുഖ്യമന്ത്രിയിൽ നിരന്തരം സമ്മർദ്ദം ചെലുത്തി വരികയാണെന്നും, ഭാഷാദ്ധ്യാപകരെ നിയമിക്കാത്തത്, അർഹരായ ഉദ്യോഗാർത്ഥികൾ മയ്യഴിയിൽ ഇല്ലാത്തതു കൊണ്ടാണെന്നും രമേശ് പറമ്പത്ത് എം.എൽ.എ അഭിപ്രായപ്പെട്ടു.
ചാലക്കര ഉസ്മാൻ ഗവ. ഹൈസ്‌കൂൾ വാർഷികോത്സവമായ 'ഉല്ലാസം 2023' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ടി.എ പ്രസിഡന്റ് കെ.വി. സന്ദീപ് അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ മേലദ്ധ്യക്ഷൻ ഉത്തമ രാജ് മാഹി മുഖ്യാതിഥിയായി. ഉപപ്രധാനാദ്ധ്യാപിക എ.ടി. പദ്മജ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.പി. ഹരീന്ദ്രൻ, ഷാനിദ് മേക്കുന്ന്, കെ. മോഹനൻ,​ കെ. രസ്‌ന,​ പ്രധാനാദ്ധ്യാപകൻ എം. മുസ്തഫ സ്വാഗതവും എ. ശീതൾ നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി.

Advertisement
Advertisement