കേരള പ്രവാസി സംഘം പാർലമെന്റ് മാർച്ച്
Sunday 12 February 2023 12:59 AM IST
തൃശൂർ: കേരളത്തിൽ നടപ്പാക്കുന്ന പ്രവാസി ക്ഷേമ പദ്ധതികൾക്ക് കേന്ദ്ര സഹായം അനുവദിക്കുക, പിരിച്ചുവിടപ്പെട്ട പ്രവാസി വകുപ്പ് പുനഃസ്ഥാപിക്കുക, കുടിയേറ്റ നിയമം കാലോചിതമായ പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള പ്രവാസി സംഘം 15ന് പാർലമെന്റ് മാർച്ച് നടത്തും. 14 ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 1100 പ്രവാസി വൊളന്റിയർമാർ പങ്കെടുക്കും. സി.പി.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഉദ്ഘാടനം ചെയ്യും.
പ്രവാസികളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി കേന്ദ്ര ബഡ്ജറ്റിൽ ഒരു രൂപ പോലും മാറ്റിവയ്ക്കാത്തതിലെ പ്രതിഷേധവും ഉന്നയിക്കുമെന്ന് ജനറൽ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ, സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. കൃഷ്ണദാസ്, ജില്ലാ സെക്രട്ടറി എം.കെ. ശശിധരൻ എന്നിവർ പറഞ്ഞു.