എച്ച് പി ഒമെൻ പ്ലേഗ്രൗണ്ട് സ്റ്റോർ തിരുവനന്തപുരത്ത്

Sunday 12 February 2023 4:24 AM IST


തിരുവനന്തപുരം : സമഗ്ര ഗെയിമിംഗ് അനുഭവത്തിനായി എച്ച് പി ഇന്ത്യ ഒമെൻ പ്ലേഗ്രൗണ്ട് സ്റ്റോർ തിരുവനന്തപുരത്ത് മാൾ ഒഫ് ട്രാവൻകൂറിൽ ആരംഭിച്ചു. ഗെയിമർമാർക്ക് സ്റ്റോറിൽ നേരിട്ടെത്തി ഏറ്റവും പുതിയ ഗെയിമിംഗ് ഉപകരണങ്ങൾ ഉപയോഗിക്കാൻ കഴിയും. ഒമെൻ പ്ലേഗ്രൗണ്ടിൽ എച്ച് പി ഗെയിമിംഗ് ഉപകരണങ്ങളും ഓമെൻ, വിക്റ്റസ്, ഹൈപ്പര്‍ എക്‌സ് എന്നിവയും ഉപയോഗിക്കാാം. തിരുവനന്തപുരം ഉൾപ്പെടെ ഏഴു നഗരങ്ങളിലായി എച്ച് പിയുടെ എട്ടു പ്ലേ ഗ്രൗണ്ട് സ്റ്റോറുകളാണ് ആരംഭിച്ചത്.

ഗെയിമിംഗ് വ്യവസായത്തിന്റെ അതിവേഗം വളരുന്ന ഹബ്ബായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. ഒമെൻ പ്ലേഗ്രൗണ്ട് സ്റ്റോറുകൾ ഗെയിമിംഗ് സാദ്ധ്യതകൾ കൂട്ടുമെന്നും ഈ സ്റ്റോറുകൾ നോൺ - പിസി ഗെയിമർമാർക്കും ഗുണം ചെയ്യുമെന്നും എച്ച്പി ഇന്ത്യ കൺസ്യൂമർ സെയിൽസ് സീനിയർ ഡയറക്ടർ വിനീത് ഗെഹാനി പറഞ്ഞു. 2023-ൽ ഇന്ത്യയിൽ 40 ഒമെൻ പ്ലേ ഗ്രൗണ്ട് സ്റ്റോറുകൾ കൂടി ആരംഭിക്കാൻ എച്ച് പി പദ്ധതിയിടുന്നുണ്ട്.

Advertisement
Advertisement