ഫെലോഷിപ്പ് ലഭിച്ചു

Sunday 12 February 2023 12:09 AM IST

ആലപ്പുഴ: എസ്.ഡി കോളേജ് ജന്തുശാസ്ത്ര വിഭാഗം ഗവേഷക വിദ്യാർത്ഥിനിയായ ആതിര സതീഷിന് കേന്ദ്ര ഫെല്ലോഷിപ്പ് ലഭിച്ചു. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ ഈ വർഷം ഏർപ്പെടുത്തിയ സാവിത്രിബായി ഫൂലേ ഒറ്റപ്പെൺകുട്ടികൾക്കായുള്ള ഗവേഷണ ഫെല്ലോഷിപ്പാണ് ലഭിച്ചത്. അഞ്ചുവർഷത്തേയ്ക്ക് പി.എച്ച്.ഡി ഗവേഷണത്തിനായുള്ള ധനസഹായം ലഭിക്കും. കരുവാറ്റ 'തിരുവാതിര' യിൽ സതീഷ് കെ.ആർ - ചിത്തിരാംഗനാദേവി ദമ്പതികളുടെ മകളും കെ.എസ്.ഇ.ബിയിൽ എൻജിനിയറായ അരവിന്ദിന്റെ ഭാര്യയുമാണ്.

Advertisement
Advertisement