മോദി ഇന്ന് രാജസ്ഥാനിൽ, നാളെ കർണാടകത്തിൽ

Sunday 12 February 2023 1:10 AM IST

ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജസ്ഥാനിലെ ദൗസയിൽ 18,100 കോടി രൂപയുടെ റോഡ് പദ്ധതികൾക്ക് തറക്കല്ലിടും. ഡൽഹി - മുംബയ് അതിവേഗ പാതയുടെ ഭാഗമായ ഡൽഹി - ദൗസ - ലാൽസോട്ട് റൂട്ട് രാഷ്ട്രത്തിന് സമർപ്പിക്കും.

നാളെ രാവിലെ 9.30 ന് ബംഗളുരു യെലഹങ്കയിലെ വ്യോമസേന കേന്ദ്രത്തിലെത്തുന്ന പ്രധാനമന്ത്രി എയ്റോ ഇന്ത്യ 2023 ന്റെ 14-ാം പതിപ്പ് ഉദ്ഘാടനം ചെയ്യും. മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ് പദ്ധതിയുടെ ഭാഗമായി നടത്തുന്ന എയ്റോ ഇന്ത്യയിൽ 80 ലധികം രാജ്യങ്ങൾ പങ്കെടുക്കും. ഇതിന്റെ ഭാഗമായ എക്സ്‌പോയിൽ 100 വിദേശ കമ്പനികളും 700 ഇന്ത്യൻ കമ്പനികളും പങ്കാളികളാകും.

Advertisement
Advertisement