അപേക്ഷ ക്ഷണിച്ചു.
Monday 13 February 2023 12:24 AM IST
കോട്ടയം . കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും സംസ്ഥാന സർക്കാരും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന ജോലി സാദ്ധ്യതയോടുകൂടിയ നൈപുണ്യ പരിശീലന പദ്ധതിയിലേക്ക് 18 നും 35നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസം, ഭക്ഷണം, ഇൻഷുറൻസ്, പഠോനപകരണങ്ങൾ, യൂണിഫോം എന്നിവ സൗജന്യം. ഡിപ്ലോമ ലെവൽ കോഴ്‌സുകളായ ഗസ്റ്റ് സർവ്വീസ് എക്‌സിക്യൂട്ടീവ് (യുവതികൾക്കും കാലാവധി 5.5 മാസം), സി സി ടി വി സൂപ്പർവൈസർ (യുവാക്കൾക്കും കാലാവധി 4 മാസം). യോഗ്യത പ്ലസ് ടു. കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാർ അംഗീകാരമുള്ള സർട്ടിഫിക്കറ്റുകളും ജോലി ലഭിച്ചതിനുശേഷം സർക്കാർ ഗ്രാന്റും ലഭിക്കും. ഫോൺ . 90 48 08 81 00, 90 48 18 11 00.