ദേശീയ ലോക് അദാലത്ത്.

Monday 13 February 2023 12:24 AM IST

കോട്ടയം . ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ദേശീയ ലോക് അദാലത്തിൽ 7045 കേസ് തീർപ്പാക്കി. കോടതികളിൽ നിലവിലുള്ള കേസുകളും ഇതര തർക്കങ്ങളുമാണ് അദാലത്തിൽ പരിഗണിച്ചത്. 12.53 കോടി രൂപയാണ് വിവിധ കേസുകളിലായി വിധിച്ചത്. ആകെ 13924 കേസുകളാണ് പരിഗണിച്ചത്. തീർപ്പാക്കിയ കേസുകളിൽ 6178 എണ്ണം പെറ്റി കേസുകളാണ്. കോടതിയിൽ നിലവിലുള്ള 462 കേസുകളും അദാലത്തിൽ തീർന്നു. ബാങ്ക് റിക്കവറി , വാഹനാപകട കേസുകൾ, വിവാഹം , വസ്തു തർക്കങ്ങൾ, രജിസ്‌ട്രേഷൻ വകുപ്പിലെ അണ്ടർ വാല്യൂ വേഷൻ കേസുകൾ എന്നിവയാണ് അദാലത്തിൽ പരിഗണിച്ചത്.