റോഡ് നിർമ്മാണം പൂർത്തിയാക്കണം.

Monday 13 February 2023 12:31 AM IST

ചങ്ങനാശേരി . കവിയൂർ റോഡിന്റെ നവീകരണ പ്രവർത്തികൾ പൂർത്തിയാക്കണമെന്ന് കേരള കോൺഗ്രസ് പായിപ്പാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. റോഡിന്റെ അശാസ്ത്രീയമായ നിർമ്മാണം മൂലം യാത്രാദുരിതവും അപകടങ്ങളും പെരുകുകയാണ്. അടിയന്തരമായി റോഡ് നിർമ്മാണം പൂർത്തിയാക്കിയില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾ തുടങ്ങാനും യോഗം തീരുമാനിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് മാത്തുക്കുട്ടി പ്ലാത്താനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോഷി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ജിമ്മി കളത്തിപ്പറമ്പിൽ, ജോസഫ് തോമസ്, സെബാസ്റ്റ്യൻ എം ശ്രാങ്കൽ, ജോളി കാലായിൽ, ബേബിച്ചൻ കാഞ്ഞിരത്തുംമൂട്ടിൽ, ജോസുകുട്ടി അമ്പഴപ്പറമ്പ്, പൊന്നമ്മ രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.