വികസന സെമിനാർ .

Monday 13 February 2023 12:33 AM IST

തിരുവാർപ്പ് . ഗ്രാമപഞ്ചായത്തിൽ 2023-24 സാമ്പത്തിക വർഷത്തേക്കുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനായി വികസന സെമിനാർ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡ​ന്റ് കെ വി ബിന്ദു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡ​ന്റായി ചുമതലയേറ്റശേഷം ആദ്യമായി പഞ്ചായത്തിലെത്തിയ ബിന്ദുവിന് സ്വീകരണം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡ​ന്റ് അജയൻ കെ മേനോൻ പദ്ധതി രേഖ അവതരിപ്പിച്ചു. വൈസ് പ്രസിഡ​ന്റ് രശ്മി പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എ എം ബിന്നു, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സി ടി രാജേഷ്, കെ ആർ അജയ്, ഷീനാ മോൾ പി എസ്, അസി. സെക്രട്ടറി സുനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.