വികസന സെമിനാർ .
Monday 13 February 2023 12:33 AM IST
തിരുവാർപ്പ് . ഗ്രാമപഞ്ചായത്തിൽ 2023-24 സാമ്പത്തിക വർഷത്തേക്കുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനായി വികസന സെമിനാർ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റശേഷം ആദ്യമായി പഞ്ചായത്തിലെത്തിയ ബിന്ദുവിന് സ്വീകരണം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ മേനോൻ പദ്ധതി രേഖ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് രശ്മി പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എ എം ബിന്നു, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സി ടി രാജേഷ്, കെ ആർ അജയ്, ഷീനാ മോൾ പി എസ്, അസി. സെക്രട്ടറി സുനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.