ഹാക്കത്തോൺ മാർച്ച് 24 വരെ.

Monday 13 February 2023 12:09 AM IST

കോട്ടയം . കാഞ്ഞിരപ്പള്ളി എയ്ഞ്ചൽ വില്ലേജിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് ഇൻകുബേഷൻ കേന്ദ്രം നടത്തുന്ന ബിൽഡ് യുവർ ലെഗോ ഹാക്കത്തോണിൽ ആശയങ്ങൾ സമർപ്പിക്കുന്നതിനുള്ള സമയപരിധി മാർച്ച് 24 വരെ നീട്ടി. ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ ക്ഷേമത്തിനും ഉയർച്ചയ്ക്കും ഉപകരിക്കുന്ന ആശയങ്ങളാണ് നൽകേണ്ടത്. ഏറ്റവും മികച്ച ആശയങ്ങൾക്കും കണ്ടുപിടുത്തങ്ങൾക്കും ഒന്നര ലക്ഷം രൂപ വരെ സമ്മാനമായി നൽകും. iddhackathon.com എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്. എം.ജി. യൂണിവേഴ്സിറ്റി ബിസിനസ് ഇന്നൊവേഷൻ ആൻഡ് ഇൻക്യുബേഷൻ സെന്ററും ഭിശേഷിക്കാരുടെ ക്ഷേമ രംഗത്ത് സജീവമായ കാഞ്ഞിരപ്പള്ളിയിലെ വി കെയർ സെന്ററും സംയുക്തമായാണ് ഇൻകുബേഷൻ സെന്റർ തുടങ്ങിയത്.