ഭാവന മുതൽ അനശ്വര വരെ, ഈ വാരം നായിക നിര, തി​യേ​റ്റ​റി​ൽ​ ​എ​ത്തു​ന്ന​ത് 5​ ​ചി​ത്ര​ങ്ങ​ൾ

Monday 13 February 2023 6:00 AM IST

ഭാവന മുതൽ അനശ്വര വരെ

5 ചിത്രങ്ങളുടെയും സംവിധായകർ നവാഗതർ

ഈ​ ​ആ​ഴ്ച​ ​തി​യേ​റ്റ​റി​ൽ​ ​എ​ത്തു​ന്ന​ത് 5​ ​ചി​ത്ര​ങ്ങ​ൾ.​ ​നാ​യി​ക​ ​പ്രാ​ധാ​ന്യ​മു​ള്ള​ ​ചി​ത്ര​ങ്ങ​ളാ​ണ് ​എ​ല്ലാം.​ ​അ​ഞ്ചു​ ​വ​ർ​ഷ​ത്തെ​ ​ഇ​ട​വേ​ള​യ്ക്കു​ശേ​ഷം​ ​ഭാ​വ​ന​ ​അ​ഭി​ന​യി​ക്കു​ന്ന​ ​മ​ല​യാ​ള​ ​ചി​ത്ര​മാ​യ​ ​ന്റി​ക്കാ​ക്കാ​ക്കൊ​രു​ ​പ്രേ​മ​ണ്ടാ​ർ​ന്ന് ,​ ​മാ​ള​വി​ക​ ​മോ​ഹ​ന​ന്റെ​ ​ക്രി​സ്റ്റി,​ ​നി​ര​ഞ്ജ​ന​ ​അ​നൂ​പ് ​ആ​ദ്യ​മാ​യി​ ​ടൈ​റ്റി​ൽ​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​എ​ങ്കി​ലും​ ​ച​ന്ദ്രി​കേ,​ ​അ​ന​ശ്വ​ര​ ​രാ​ജ​ന്റെ​യും​ ​മ​മി​ത​ ​ബൈ​ജു​വി​ന്റെ​യും​ ​പ്ര​ണ​യ​ ​വി​ലാ​സം,​ ​അ​ന​ഘ​ ​നാ​രാ​യ​ണ​ന്റെ​ ​ഡി​യ​ർ​ ​വാ​പ്പി​ ​എ​ന്നി​വ​യാ​ണ് ​ചി​ത്ര​ങ്ങ​ൾ.​ ​ന​വാ​ഗ​ത​രാ​ണ് 5​ ​ചി​ത്ര​ങ്ങ​ളു​ടെ​യും​ ​സം​വി​ധാ​യ​ക​ർ. ഷ​റ​ഫു​ദ്ദീ​ൻ​ ​ആ​ണ് ​ന്റി​ക്കാ​ക്കാ​ക്കൊ​രു​ ​പ്രേ​മ​ണ്ടാ​ർ​ന്ന് ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​നാ​യ​ക​ൻ.​ ​ആ​ദി​ൽ​ ​മൈ​മൂ​ന​ത്ത് ​അ​ഷ​റ​ഫ് ​ര​ച​ന​യും,​ ​എ​ഡി​റ്റിം​ഗും,​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​അ​ശോ​ക​ൻ,​ ​അ​നാ​ർ​ക്ക​ലി​ ​നാ​സ​ർ,​ ​ഷെ​ബി​ൻ​ ​ബെ​ൺ​സ​ൺ,​ ​അ​ഫ്‌​സാ​ന​ ​ല​ക്ഷ്മി​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ബോ​ൺ​ ​ഹോ​മി​ ​എ​ന്റ​ർ​ടൈ​ൻ​മെ​ന്റ്‌​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ല​ണ്ട​ൻ​ ​ടാ​ക്കീ​സു​മാ​യി​ ​ചേ​ർ​ന്ന് ​റെ​നി​ഷ് ​അ​ബ്ദു​ൾ​ ​ഖാ​ദ​ർ,​രാ​ജേ​ഷ് ​കൃ​ഷ്ണ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ക്രി​സ്റ്റി​യി​ൽ​ ​മാ​ത്യു​ ​തോ​മ​സാ​ണ് ​നാ​യ​ക​ൻ.​ ​ആ​ൽ​വി​ൻ​ ​ഹെ​ന്റ​റി​ ​ക​ഥ​ ​എ​ഴു​തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ജോ​യ്‌​ ​മാ​ത്യു,​ ​വി​നീ​ത് ​വി​ശ്വം,​ ​മു​ത്തു​മ​ണി,​ ​രാ​ജേ​ഷ് ​മാ​ധ​വ​ൻ,​ ​ജ​യ​ ​എ​സ്.​കു​റു​പ്പ് ,​മ​ഞ്ജു​ ​പ​ത്രോ​സ്,​ ​സ്മി​നു​ ​സി​ജോ,​ ​വീ​ണ​ ​നാ​യ​ർ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​തി​ര​ക്ക​ഥ​ ​-​ ​സം​ഭാ​ഷ​ണം​ ​ബ​ന്യാ​മ​ൻ,​ ​ജി.​ആ​ർ.​ഇ​ന്ദു​ഗോ​പ​ൻ.​ ​റോ​ക്കി​ ​മൗ​ണ്ട​ൻ​ ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​സ​ജ​യ് ​സെ​ബാ​സ്റ്റ്യ​നും​ ​ക​ണ്ണ​ൻ​ ​സ​തീ​ശ​നും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​ആ​ദി​ത്യ​ൻ​ ​ച​ന്ദ്ര​ശേ​ഖ​ര​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​എ​ങ്കി​ലും​ ​ച​ന്ദ്രി​കേ​യിൽ സു​രാ​ജ് ​വെ​ഞ്ഞാ​റ​മൂ​ട്,​ബേ​സി​ൽ​ ​ജോ​സ​ഫ്,​ ​സൈ​ജു​ ​കു​റു​പ്പ് ,​ ​ത​ൻ​വി​ ​റാം​ ,​ ​അ​ശ്വി​ൻ,​ ​രാ​ജേ​ഷ് ​ശ​ർ​മ്മ,​ ​അ​ഭി​റാം​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​എ​ന്നി​വ​രും​ ​നി​ര​വ​ധി​ ​പു​തു​മു​ഖ​ങ്ങ​ളും​ ​അ​ണി​നി​ര​ക്കു​ന്നു.​ര​ച​ന​ ​ആ​ദി​ത്യ​ൻ​ ​ച​ന്ദ്ര​ശേ​ഖ​ര​ൻ,​ ​അ​ർ​ജു​ൻ​ ​നാ​രാ​യ​ണ​ൻ.​ ​ഫ്രൈ​ഡേ​ ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​വി​ജ​യ് ​ബാ​ബു​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​നി​ഖി​ൽ​ ​മു​ര​ളി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പ്ര​ണ​യ​വി​ലാ​സ​ത്തിൽ അ​ർ​ജു​ൻ​ ​അ​ശോ​ക​ൻ​ ​നാ​യ​ക​നാ​യി​ ​എ​ത്തു​ന്നു.​ മി​യ,​ ​ഹ​ക്കീം​ ​ഷാ,​ ​മ​നോ​ജ് ​കെ​ .​യു​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ചാ​വ​റ​ ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​സി​ബി​ ​ചാ​വ​റ,​ ​ര​ഞ്ജി​ത് ​നാ​യ​ർ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ക്കു​ന്നു.​ ​തി​ര​ക്ക​ഥ,​സം​ഭാ​ഷ​ണം​ ​ജ്യോ​തി​ഷ് ​എം,​സു​നു​ ​എ.​ ​വി​ ​ഗ്രീ​ൻ​ ​റൂം​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ലാ​ണ് ​നി​ർ​മാ​ണം. ഡി​യ​ർ​ ​വാ​പ്പി​യി​ൽ​ ​ലാ​ൽ​ ​ആ​ണ് ​വാ​പ്പി.​ ​​​നി​​​ര​​​ഞ്ജ് ​​​മ​​​ണി​​​യ​​​ൻ​​​പി​​​ള്ള​​​ ​​​രാ​​​ജു​​​ ​​​ ​നാ​യ​ക​നാ​യി​ ​എ​ത്തു​ന്നു. ഷാ​​​ൻ​​​ ​​​തു​​​ള​​​സീ​​​ധ​​​ര​​​ൻ​​​ ​​​ര​​​ച​​​ന​​​യും​​​ ​​​സം​​​വി​​​ധാ​​​ന​​​വും​​​ ​​​നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​ ​​​ചി​​​ത്ര​​​ത്തി​​​ൽ​​​ ​​​മ​​​ണി​​​യ​​​ൻ​​​ ​​​പി​​​ള്ള​​​ ​​​രാ​​​ജു,​​​ ​​​ജ​​​ഗ​​​ദീ​​​ഷ്,​​​ നി​​​ർ​​​മ​​​ൽ​​​ ​​​പാ​​​ലാ​​​ഴി,​​​ ​​​സു​​​നി​​​ൽ​​​ ​​​സു​​​ഖ​​​ദ,​​​ ​​​ശി​​​വ​​​ജി​​​ ​​​ഗു​​​രു​​​വാ​​​യൂ​​​ർ,​​​ ​​​ര​​​ഞ്ജി​​​ത് ​​​ശേ​​​ഖ​​​ർ,​​​ ​​​അ​​​ഭി​​​റാം,​​​ ​​​നീ​​​ന​​​ ​​​കു​​​റു​​​പ്പ്,​​​ ​​​ബാ​​​ല​​​ൻ​​​ ​​​പാ​​​റ​​​ക്ക​ൽ,​​​ ​​​മു​​​ഹ​​​മ്മ​​​ദ്,​​​ ​​​ജ​​​യ​​​കൃ​​​ഷ്ണ​​​ൻ,​​​ ​​​ര​​​ശ്മി​​​ ​​​ബോ​​​ബ​​​ൻ,​​​ ​​​രാ​​​കേ​​​ഷ്,​​​ ​​​മ​​​ധു,​​​ ​​​ശ്രീ​​​രേ​​​ഖ,​​​ ​​​ശ​​​ശി​​​ ​​​എ​​​ര​​​ഞ്ഞി​​​ക്ക​​​ൽ​​​ ​​​എ​​​ന്നി​​​വ​​​രാ​​​ണ് ​​​മ​​​റ്റ്താ​ര​ങ്ങ​ൾ.​​​ ​​​ക്രൗ​​​ൺ​​​ ​​​ഫി​​​ലിം​​​സി​​​ന്റെ​​​ ​​​ബാ​​​ന​​​റി​​​ൽ​​​ ​​​ആ​​​ർ.​​​ ​​​മു​​​ത്ത​​​യ്യ​​​ ​​​മു​​​ര​​​ളി​​​യാ​​​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.