പുളിച്ചാമലയിൽ പ്രതിഷേധജ്വാല
Monday 13 February 2023 1:15 AM IST
വിതുര: സംസ്ഥാനസർക്കാർ ബഡ്ജറ്റിൽ ഏർപ്പെടുത്തിരിക്കുന്ന ജനദ്രോഹ നടപടികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് തൊളിക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുളിച്ചാമലയിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം ഷഫീർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡന്റ് ചായം സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി തോട്ടുമുക്ക് അൻസർ, കോൺഗ്രസ് പനയ്ക്കോട് മണ്ഡലം പ്രസിഡന്റ് എൻ.എസ്. ഹാഷിം, ഷെമിഷംനാദ്, കെ.എൻ.അൻസർ, ഷൈലജാനായർ, റമീസ്ഹുസൈൻ, ബി.മോഹനൻനായർ, തൊളിക്കോട് ഷംനാദ്, എസ്.സുഷമ, ബി.പ്രതാപൻ, എസ്.തങ്കമണി, പി.പുഷ്പാംഗദൻനായർ, പുളിച്ചാമല സുധാകരൻനായർ, തൊളിക്കോട് ഷാൻ, സി.ബിനു, ബി.മോഹനൻ, അശോക് കുമാർ എന്നിവർ പങ്കെടുത്തു.