പിയാജിയോയ്ക്ക് ഇന്ത്യയിൽ 25 വയസ്

Monday 13 February 2023 3:41 AM IST

കൊച്ചി: പ്രമുഖ ഇറ്റാലിയൻ വാഹന നിർമ്മാതാക്കളായ പിയാജിയോയ്ക്ക് ഇന്ത്യയിൽ 25-ാം പിറന്നാൾ. ആഘോഷങ്ങളോട് അനുബന്ധിച്ച് നിലവിലുള്ള വെസ്‌പ,​ ഏപ്രീലിയ സ്കൂട്ടറുകളുടെ പുത്തൻ പതിപ്പുകൾ കമ്പനി അവതരിപ്പിക്കും. ● ഏപ്രിലിയയുടെ കൂടുതൽ കരുത്തുറ്റ മോഡലുകളുമായി ആഡംബര,​ പെർഫോമൻസ് മോട്ടോർസൈക്കിൾ വിഭാഗത്തിലേക്കും കമ്പനി കടക്കും. യാത്രയ്‌ക്ക് പുറമേ വിനോദസ‍ഞ്ചാരം,​ ആഡംബര ആവശ്യങ്ങൾ,​ മത്സരങ്ങൾ തുടങ്ങിയ ആവശ്യങ്ങൾ കൂടി ഉദ്ദേശിച്ചുള്ളതാകും പുത്തൻ മോഡലുകൾ.