പായുംപുലി ബാറ്റിസ്‌റ്റ ഇന്ത്യയിൽ
Monday 13 February 2023 3:37 AM IST
കൊച്ചി: മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഇറ്റാലിയൻ വാഹന ഡിസൈനിംഗ് സ്ഥാപനമായ ഓട്ടോമൊബിലി പിനിൻഫാരിന നിർമ്മിച്ച ഓൾ ഇലക്‌ട്രിക് അൾട്ര ഹൈ പെർഫോമൻസ് ഹൈപ്പർ ഇലക്‌ട്രിക് കാറായ 'ബാറ്റിസ്‌റ്റ" ഇന്ത്യയിലെത്തി. ഹൈദരാബാദ് ഇ-മോട്ടോർഷോയിലാണ് ലോകത്തെ ഏറ്റവും വേഗമേറിയതും ഇന്ത്യയിലെ ഏറ്റവും വിലകൂടിയതുമായ ഈ ലക്ഷ്വ്വറി കാർ മഹീന്ദ്ര അവതരിപ്പിച്ചത്. സാധാരണനിരത്തുകളിൽ ഓടാൻ അനുമതിയുള്ള കാറുകളിൽ ഏറ്റവും വേഗമേറിയ കാറെന്ന പട്ടം ബാറ്റിസ്‌റ്റയ്ക്കാണ്. പൂജ്യത്തിൽ നിന്ന് 60 മൈൽ (96 കിലോമീറ്റർ) വേഗം വെറും 1.79 സെക്കൻഡിൽ കൈവരിക്കും. 150 യൂണിറ്റുകൾ വിറ്റഴിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ വില്പനയ്ക്കെത്തിക്കാനുള്ള സാദ്ധ്യത വിരളം.