സ്കോഡയ്ക്ക് എനിടൈം വാറന്റി
Monday 13 February 2023 3:50 AM IST
കൊച്ചി: നിലവിലെ വാറന്റി പാക്കേജുകൾക്ക് പുറമേ ഒരുവർഷം അല്ലെങ്കിൽ 20,000 കിലോമീറ്റർ വരെ വാറന്റി ലഭിക്കുന്ന പാക്കേജ് അവതരിപ്പിച്ച് സ്‌കോഡ. ● നിലവിൽ തന്നെ മറ്റ് പ്രമുഖ കമ്പനികളേക്കാൾ ഒരുവർഷം അധിക വാറന്റി സ്കോഡ നൽകുന്നുണ്ട്. നാല് വർഷം അല്ലെങ്കിൽ ഒരുലക്ഷം കിലോമീറ്റർ വാറന്റിയാണ് സ്കോഡയുടെ വാഗ്ദാനം. മറ്റ് പ്രമുഖ കമ്പനികൾ നൽകുന്നത് മൂന്നുവർഷം അല്ലെങ്കിൽ 75,000 കിലോമീറ്റർ വരെയാണെന്ന് സ്കോഡ പറയുന്നു. ● പീസ് ഒഫ് മൈൻഡ് പ്രോഗ്രാം വഴി സ്കോഡ വാറന്റി അഞ്ചോ ആറോ വർഷത്തേക്ക് നീട്ടാനും അവസരം നൽകുന്നുണ്ട്. ഇതിന് പുറമേയാണ് കമ്പനി എനിടൈം വാറന്റി അവതരിപ്പിക്കുന്നത്. 2022ൽ മികച്ച വാഹനവില്പന ഇന്ത്യയിൽ സ്കോഡ കുറിച്ചിരുന്നു. ഷോറൂമുകളുടെ എണ്ണം 175ൽ നിന്ന് 240 ആയും ഉയർത്തി. കാർ നിർമ്മാണത്തിൽ ഇന്ത്യൻ നിർമ്മാണഘടകങ്ങളും കമ്പനി പരാമവധി ഉൾപ്പെടുത്തുന്നുണ്ട്.