തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ ഉത്സവത്തിന് തുടക്കം

Monday 13 February 2023 12:00 AM IST
തിരുവഞ്ചിക്കുളം ക്ഷേത്രത്തിലെ ഉത്സവത്തിന് ആരംഭംകുറിച്ച് നടന്ന ആനയോട്ടം.

കൊടുങ്ങല്ലൂർ: തിരുവഞ്ചിക്കുളം ക്ഷേത്രത്തിലെ ഉത്സവത്തിന് ആനയോട്ടത്തോടെ തുടക്കമായി. പുതുപ്പുള്ളി ഗണേശൻ, ആനയടി അപ്പു, അയയിൽ ഗൗരി നന്ദൻ എന്നീ ആനകളാണ് ആനയോട്ടത്തിൽ പങ്കെടുത്തത്. ആനയോട്ടത്തിൽ ആയയിൽ ഗൗരി നന്ദൻ എന്ന ആന ഒന്നാമതായി ഓടിയെത്തി. കിഴക്കെ നടപ്പുരയിൽ വച്ചിരുന്ന പറ തൊടുകയായിരുന്നു. രാത്രി 7.30ന് ക്ഷേത്രം തന്ത്രി കെ.പി.സി വിഷ്ണു ഭട്ടതിരിപ്പാട് കൊടിയേറ്റത്തിന് മുഖ്യ കാർമ്മികത്വം വഹിച്ചു. ശാന്തിക്കാരായ ടി.പി. നാരായണൻ നമ്പൂതിരി, ശ്രീനിവാസൻ എമ്പ്രാന്തിരി, സുരേഷ് എമ്പ്രാന്തിരി, ദേവസ്വം ഓഫീസർ വി.ആർ. സിറിൾ, ഉപദേശക സമിതി പ്രസിഡന്റ് എം.എസ്. വിനയകുമാർ, സെക്രട്ടറി വത്സൻ എന്നിവർ നേതൃത്വം നൽകി.