ദേശീയതല സെമിനാർ
Monday 13 February 2023 1:53 AM IST
കല്ലമ്പലം: കേരള യൂണിവേഴ്സിറ്റി മാനേജ്മെന്റ് പഠനകേന്ദ്രമായ വർക്കല യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (യു.ഐ.എം) 14ന് രാവിലെ 10 മുതൽ വടശേരിക്കോണം പേൾ കൺവെൻഷൻ സെന്ററിൽ ദേശീയതല സെമിനാർ സംഘടിപ്പിക്കും. 'മാനേജ്മെന്റ് വിദ്യാർത്ഥികളും അവസരസാദ്ധ്യതകളും ' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ ഉന്നത വിദ്യാഭ്യാസ സമിതിയംഗം ഡോ.ജെ.രാജൻ, ഡോ. അലക്സ് ജയിംസ്, ഡോ.മനോജ് എ.എസ്, ടെക് സ്റ്റാർട്ടപ്പ് സ്ഥാപക ഗീതു ശിവകുമാർ, സിൻഡിക്കേറ്റ് അംഗങ്ങൾ, മറ്റു സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.